Connect with us

Kerala

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മദ്യപിച്ചെന്ന് സിഗ്‌നല്‍; ഡ്യൂട്ടിയില്‍ പ്രവേശിപ്പിച്ചില്ല, കുടുംബവുമായി കുത്തിയിരിപ്പ് സമരം

ജീവിതത്തില്‍ ഇത് വരെ മദ്യപിച്ചിട്ടില്ലെന്നാണ് ജയപ്രകാശ് പറയുന്നത്.

Published

|

Last Updated

തിരുവനന്തപുരം| പാലോട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഡ്രൈവര്‍ മദ്യപിച്ചെന്ന് സിഗ്‌നല്‍. മദ്യപിച്ചെന്ന് സിഗ്‌നല്‍ ലഭിച്ചതോടെ ഡ്രൈവറായ ജയപ്രകാശിനെ ഡ്യൂട്ടിയില്‍ പ്രവേശിപ്പിച്ചില്ല. എന്നാല്‍ ജീവിതത്തില്‍ ഇത് വരെ മദ്യപിച്ചിട്ടില്ലെന്നാണ് ജയപ്രകാശ് പറയുന്നത്. മെഷീന്‍ തകരാറിലാണെന്നും അദ്ദേഹം പറഞ്ഞു. ചെയ്യാത്ത കുറ്റത്തിന് തനിക്കെതിരെ നടപടിെയടുത്തെന്ന് ആരോപിച്ച് ജയപ്രകാശും കുടുംബവും ഡിപ്പോയില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചിരിക്കുകയാണ്.

ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് ഡിപ്പോയില്‍ ജോലി ചെയ്യുന്ന ഒരു ഡ്രൈവറെയും ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ പോസിറ്റിവായതിനെ തുടര്‍ന്ന് ഡ്യൂട്ടിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല.  ഇത് വരെ മദ്യപിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട ഡ്രൈവര്‍ ടി കെ ഷിബീഷിനെതിരെയാണ് നടപടി സ്വീകരിച്ചത്. ഹോമിയോ മരുന്ന് മാത്രമാണ് താന്‍ കഴിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് കെഎസ്ആര്‍ടിസി ആസ്ഥാനത്ത് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ ഷിബീഷിന്റെ നിരപരാധിത്വം തെളിഞ്ഞു.

 

 

Latest