Connect with us

Kerala

കെഎസ്ആര്‍ടിസി ജീവനക്കാരും കുടുംബാംഗങ്ങളും സമരത്തിലേക്ക്

ഫെബ്രുവരി ഒന്നിന് സെക്രട്ടേറിയറ്റ് മാര്‍ച്ചും ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മയും

Published

|

Last Updated

തിരുവനന്തപുരം | വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തി കെ എസ് ആര്‍ ടി സി ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്. കെ എസ് ആര്‍ ടി എംപ്ലോയീസ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി ഒന്നിന് സെക്രട്ടേറിയറ്റ് മാര്‍ച്ചും ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കും. കെ എസ ആര്‍ ടി സി തൊഴിലാളികളും കുടുംബാംഗങ്ങളും സമരത്തില്‍ പങ്കെടുക്കുമെന്ന് യൂനിയന്‍ പ്രസിഡന്റ് കൂടിയായ ടി പി രാമകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു.

‘സ്വയം പര്യാപ്ത സ്ഥാപനം, സുരക്ഷിത തൊഴിലാളി’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധം. ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കുക, എന്‍ഡിആര്‍, എന്‍പിഎസ് കുടിശിക അടച്ചു തീര്‍ക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, മിനിമം ഡ്യൂട്ടി മാനദണ്ഡത്തില്‍ വാര്‍ഷിക ഇന്‍ക്രിമെന്റ് നിഷേധിക്കുന്നത് പിന്‍വലിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.

Latest