Connect with us

Kerala

കെ എസ് ആർ ടി സി ജീവനക്കാരുടെ ആദ്യഗഡു ശമ്പളം വിതരണം ചെയ്തു

അടുത്ത ഗഡു ശമ്പളം സർക്കാരിൽ നിന്നും ബാക്കി തുക കിട്ടുന്നമുറയ്ക്ക് വിതരണം ചെയ്യുമെന്നും അധികൃതർ

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആർ ടി സിയിലെ ഒക്ടോബർ മാസത്തെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു. സർക്കാർ സഹായം ആയി ലഭിച്ച 30 കോടി രൂപയും  കെ എസ് ആർ ടി സി ഓവർ ഡ്രാഫ്റ്റ് വഴിയുള്ള 8 കോടി രൂപയും ചേർത്താണ് ആദ്യ ഗഡു വിതരണം ചെയ്തത്.

കഴിഞ്ഞ മാസത്തെ പോലെ ഈ മാസവും പത്താം തീയതിക്ക് മുൻപ് തന്നെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്യാൻ സാധിച്ചതായി കെ എസ് ആർ ടി സി ചെയർമാൻ അറിയിച്ചു.

അടുത്ത ഗഡു ശമ്പളം സർക്കാരിൽ നിന്നും ബാക്കി തുക കിട്ടുന്നമുറയ്ക്ക് വിതരണം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.