Connect with us

First Gear

കെ എസ് ആര്‍ ടി സി ശമ്പള പരിഷ്‌കരണം; മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ശമ്പള പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ബുധനാഴ്ച മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ധനകാര്യ, ഗതാഗത വകുപ്പുകളിലെ മന്ത്രിമാര്‍ യോഗത്തില്‍ സംബന്ധിക്കും. ശമ്പള പരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് അടുത്തമാസം അഞ്ചിന് കെ എസ് ആര്‍ ടി സി ജീവനക്കാരും പ്രതിപക്ഷ സഘടനകളും ചേര്‍ന്ന് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നതിനിടെയാണിത്.

അതിനിടെ, പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ നാളെ മാനേജ്മെന്റ് തൊഴിലാളി സംഘടനകളെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. ശമ്പള പരിഷ്‌കരണം എത്രയും വേഗം നടപ്പിലാക്കണമെന്നാണ് സര്‍ക്കാറിന്റെ ആഗ്രഹമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Latest