ksrtc
കെ എസ് ആര്‍ ടി സി: വിദ്യാര്‍ഥി കണ്‍സഷന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനം ഒരുക്കി
ഏത് ദിവസം നിങ്ങളുടെ കണ്‍സെഷന്‍ കാര്‍ഡ് ലഭ്യമാകുമെന്ന് എസ് എം എസ് വഴി അറിയാവുന്നതാണ്
തിരുവനന്തപുരം | വിദ്യാര്‍ഥി കണ്‍സഷന് ഈ അധ്യായന വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനം ഒരുക്കിയതായി കെ എസ് ആര്‍ ടി സി അറിയിച്ചു.
കെ എസ് ആര്‍ ടി സി യൂണിറ്റുകളില്‍ നേരിട്ട് എത്തി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിനാണ് റജിസ്്‌ട്രേഷന്‍ ഓണ്‍ലൈനിലേക്ക് മാറ്റുന്നത്.
രജിസ്ട്രേഷനായി https://www.concessionksrtc.com എന്ന വെബ്സൈറ്റ് ഓപ്പണ്‍ ചെയ്ത് School Student Registration/College student registration എന്ന ടാബ് ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും തെറ്റു കൂടാതെ രേഖപ്പെടുത്തി നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍ അപ് ലോഡ് ചെയ്യണം. അപേക്ഷ വിജയകരമായി പൂര്‍ത്തിയായാല്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറില്‍ മെസ്സേജ് വരുന്നതാണ്.
അപേക്ഷ സ്‌കൂള്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ ബന്ധപ്പെട്ട ഡിപ്പോയിലെ പരിശോധനക്ക് ശേഷം അപ്രൂവ് ചെയ്യുന്നതാണ്. ഉടന്‍ തന്നെ അപേക്ഷ അംഗീകരിച്ചതായി എസ് എം എസ് ലഭിക്കും. ആകെ എത്ര രൂപ ഡിപ്പോയില്‍ അടക്കേണ്ടതുണ്ട് എന്ന നിര്‍ദേശവും ലഭിക്കും. തുക അടക്കേണ്ട നിര്‍ദ്ദേശം ലഭ്യമായാല്‍ ഉടന്‍ തന്നെ ഡിപ്പോയിലെത്തി തുക അടക്കേണ്ടതാണ്.
ഏത് ദിവസം നിങ്ങളുടെ കണ്‍സെഷന്‍ കാര്‍ഡ് ലഭ്യമാകുമെന്ന് എസ് എം എസ് വഴി അറിയാവുന്നതാണ്. വിദ്യാര്‍ത്ഥികളുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിനായി രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് നല്‍കിയിരിക്കുന്ന യൂസര്‍നെയിമും പാസ്വേര്‍ഡും ഉപയോഗിച്ച് വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്ത് പരിശോധിക്കാവുന്നതാണ്.