Kerala
നിര്‍മാണത്തിലിരിക്കുന്ന സമരപ്പന്തലിലേക്ക് കെഎസ്ആര്‍ടിസി പാഞ്ഞുകയറി അപകടം; ഒരാള്‍ക്ക് പരുക്ക്
പന്തല്‍ നിര്‍മാണത്തൊഴിലാളിക്ക് പരുക്ക്
കണ്ണൂര്‍ | കണ്ണൂരില്‍ നിര്‍മാണത്തിലിരിക്കുന്ന സമരപ്പന്തലിലേക്ക് കെ എസ് ആര്‍ ടി സി പാഞ്ഞുകയറി അപകടം. പന്തല്‍ നിര്‍മാണത്തൊഴിലാളിക്ക് പരുക്കേറ്റു.അസം സ്വദേശി ഹസനാണ് പരുക്കേറ്റത്.
ബസ് ഇടിച്ചതോടെ ഹസന്‍ മുകളില്‍ നിന്നും താഴേക്ക് തെറിച്ചുവീഴുകയായിരുന്നു.ഹസന്റെ കഴുത്തിനും കാലിനുമാണ് പരുക്കേറ്റത്.ചൂരമല ഉരുള്‍പൊട്ടലില്‍ കേന്ദ്രസഹായം നിഷേധിക്കുന്നതിനെതിരെ ഇ. പി ജയരാജന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന പ്രതിഷേധത്തിനായിരുന്നു സമരപ്പന്തല്‍ കെട്ടിയത്.
അപകടത്തില്‍ പന്തല്‍ ഭാഗികമായി തകര്‍ന്നു. കണ്ണൂരില്‍ നിന്നും ശ്രീകണ്ഠാപുരത്തേക്ക് പോകുന്ന ബസ്സാണ് പന്തലില്‍ ഇടിച്ചുകയറിയത്. അതേസമയം വാഹനങ്ങളും ആളുകളും പോകുന്ന റോഡിലേക്ക് ഇറക്കി അശാസ്ത്രീയമായിട്ടാണ് പന്തല്‍ കെട്ടിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
---- facebook comment plugin here -----