Kerala
ഇലക്ട്രിക് ബസുകള്‍ ലാഭകരമാക്കാനാണ് കെഎസ്ആര്‍ടിസി ശ്രമിക്കേണ്ടത് ; വികെ പ്രശാന്ത് എംഎല്‍എ
ഇലക്ട്രിക് ബസുകള്‍ വിജയകരമാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും തുച്ഛമായ ലാഭം മാത്രമാണ് കിട്ടുന്നതെന്നും കഴിഞ്ഞ ദിവസം മന്ത്രി ഗണേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം | ഇലക്ട്രിക് ബസുകള്‍ ലാഭകരമാക്കാനാണ് കെഎസ്ആര്‍ടിസി ശ്രമിക്കേണ്ടതെന്ന് വട്ടിയൂര്‍കാവ് എംഎല്‍എ വികെ പ്രശാന്ത് .ഫേയ്‌സ്ബുക്ക് പോസ്റ്റിലാണ് എംഎല്‍എ ഈ കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകള്‍ നഗരവാസികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ലാഭകരമാക്കാനും കൃത്യമായ മെയിന്റനന്‍സ് സംവിധാനം ഒരുക്കാനുമാണ് കെഎസ്ആര്‍ടിസി ശ്രമിക്കേണ്ടതെന്നുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
ഇലക്ട്രിക് ബസുകള്‍ വിജയകരമാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും തുച്ഛമായ ലാഭം മാത്രമാണ് കിട്ടുന്നതെന്നും കഴിഞ്ഞ ദിവസം മന്ത്രി ഗണേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം ജില്ലയില്‍ ഓടുന്ന മുഴുവന്‍ ബസുകകളും പരീക്ഷണാടിസ്ഥാനത്തില്‍ റീ ഷെഡ്യൂള്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞിരുന്നു.