Kerala
താമരശ്ശേരിയില്‍ റോഡില്‍ മാങ്ങ പെറുക്കുന്നതിനിടെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് പാഞ്ഞുകയറി; മൂന്ന് പേര്‍ക്ക് പരുക്ക്
ഒരാളുടെ നില ഗുരുതരം.

കോഴിക്കോട്| കോഴിക്കോട് താമരശ്ശേരിയില്‍ റോഡിലേക്ക് ഒടിഞ്ഞു വീണ മാവിന്‍ കൊമ്പില്‍ നിന്നും മാങ്ങ പറിച്ചുകൊണ്ടിരിക്കെ ആളുകള്‍ക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് പാഞ്ഞുകയറി അപകടം. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണ്.
ദേശീയ പാത 766ല്‍ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. താമരശ്ശേരി അമ്പായത്തോട് അറമുക്ക് ഗഫൂര്‍, പെരുമണ്ണ സ്വദേശി ബിബീഷ്, എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഗഫൂറിന്റെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
---- facebook comment plugin here -----