Connect with us

Kerala

ഡ്രൈവിങ് പഠിപ്പിക്കാന്‍ കെഎസ്ആര്‍ടിസി; ഇന്ന് മുതല്‍ തുടക്കം

സ്വകാര്യ ഡ്രൈവിംഗ് സ്‌കൂളുമായി താരതമ്യം ചെയ്യുമ്പോള്‍ 20 മുതല്‍ 40 ശതമാനം വരെ ഫീസ് കുറവുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | പൊതുജനങ്ങളെ ഡ്രൈവിങ് പഠിപ്പിക്കാനായി കെഎസ്ആര്‍ടിസി ആരംഭിക്കുന്ന ഡ്രൈവിങ് സ്‌കൂളുകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ആനയറ സ്വിഫ്റ്റ് ക്യാമ്പസി ഡ്രൈവിങ് സ്‌കൂള്‍ പദ്ധതി ഇന്ന് പകല്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അട്ടക്കുളങ്ങരയിലെ കെഎസ്ആര്‍ടിസി ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആണ് ഡ്രൈവിങ് സ്‌കൂള്‍ സജ്ജമാക്കിയത്. സംസ്ഥാനത്തെ ആദ്യ കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂള്‍ ആണിത്.

സംസ്ഥാനത്ത് ആകെ 22 സ്‌കൂളുകള്‍ ആരംഭിക്കാനാണ് കെഎസ്ആര്‍ടിസി പദ്ധതി ഇട്ടിരിക്കുന്നത്. ഹെവി, എംഎല്‍വി ലൈസന്‍സ് എടുക്കാന്‍ 9000 രൂപയും ടൂവീലറിന് 3500 രൂപയുമാണ് ഫീസ്. എംഎല്‍വി, ടൂവീലര്‍ ലൈസന്‍സ് ഒന്നിച്ചെടുക്കാന്‍ 11000 രൂപ മതി.

സ്വകാര്യ ഡ്രൈവിങ് സ്‌കൂളുമായി താരതമ്യം ചെയ്യുമ്പോള്‍ 20 മുതല്‍ 40 ശതമാനം വരെ ഫീസ് കുറവുണ്ട്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേക ഇളവും കെഎസ്ആര്‍ടിസി പ്രഖ്യാപിച്ചിട്ടുണ്ട്.

Latest