Connect with us

Kerala

കെ എസ് ആര്‍ ടി സി; ജോലി ചെയ്തവന് കൂലി നല്‍കാത്തത് ജനാധിപത്യ സമൂഹത്തിന് നിരക്കാത്തത്: പന്ന്യന്‍

മിച്ചമുണ്ടെങ്കില്‍ മാത്രം ശമ്പളം തരാമെന്നത് പഴയകാല ജന്മിത്തത്തിന് സമാനമായ നിലപാടാണ്. ഇടത് നിലപാടിനെതിരാണ് കെ എസ് ആര്‍ ടി സി മാനേജ്‌മെന്റിന്റെ സമീപനം.

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആര്‍ ടി സിയിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സര്‍ക്കാറിനും വകുപ്പു മന്ത്രിക്കുമെതിരെ വിമര്‍ശനമുയര്‍ത്തി സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ജോലി ചെയ്തവന് കൂലി നല്‍കാത്തത് ജനാധിപത്യ സമൂഹത്തിന് നിരക്കാത്തതാണെന്ന് പന്ന്യന്‍ പറഞ്ഞു. കെ എസ് ആര്‍ ടി സിയിലെ എ ഐ ടി യു സി ബഹുജന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മിച്ചമുണ്ടെങ്കില്‍ മാത്രം ശമ്പളം തരാമെന്നത് പഴയകാല ജന്മിത്തത്തിന് സമാനമായ നിലപാടാണ്. ഇടത് നിലപാടിനെതിരാണ് കെ എസ് ആര്‍ ടി സി മാനേജ്‌മെന്റിന്റെ സമീപനം. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാറിന് ഒഴിഞ്ഞുനില്‍ക്കാനാകില്ല. സര്‍ക്കാറിന്റെ ഭാഗമാണ് കെ എസ് ആര്‍ ടി സിയും. വകുപ്പ് ഭരിക്കുന്നയാള്‍ എല്ലാം മാനേജ് ചെയ്യട്ടെയെന്ന് പറയുന്നത് കഴിവുകേടാണെന്നും സി പി ഐ നേതാവ് പറഞ്ഞു.

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ മാനേജ്‌മെന്റിന് കഴിയുന്നില്ലെങ്കില്‍ കെ എസ് ആര്‍ ടി സി സംവിധാനത്തെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് വേണ്ടതെന്നും സി പി ഐ നേതാവ് കൂട്ടിച്ചേര്‍ത്തു.

Latest