Kerala
കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെ എസ് യുവിന്റെ കരിങ്കൊടി പ്രതിഷേധം
കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് പോകാനായി മേയര്‍ വീട്ടില്‍ നിന്നിറങ്ങുമ്പോഴാണ് കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്

തിരുവനന്തപുരം | കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. സംഭവത്തില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് മേയറുടെ വാഹനത്തിനു നേരെ കെഎസ്യു പ്രവര്‍ത്തകന്‍ കരിങ്കൊടി വീശി. മേയറുടെ വസതിയില്‍ വച്ചായിരുന്നു സംഭവം.
കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് പോകാനായി മേയര്‍ വീട്ടില്‍ നിന്നിറങ്ങുമ്പോഴാണ് കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ വീടിന് 200 മീറ്റര്‍ അകലെ മേയറുടെ വാഹനം മറ്റൊരാള്‍ തടഞ്ഞു. രണ്ട് മിനിട്ടിലധികമാണ് ഇയാള്‍ മേയറുടെ വാഹനം തടഞ്ഞിട്ടത്. ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തു.കോര്‍പ്പറേഷന്‍ ഓഫീസിനകത്തും പുറത്തും പ്രതിപക്ഷപ്രതിഷേധം ശക്തമായി തുടരുകയാണ്.