Connect with us

Kerala

കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ കെഎസ് യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പോലിസ് ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ചാണ് സമരം.

Published

|

Last Updated

കോഴിക്കോട് |  കോഴിക്കോട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് കെ എസ് യു ആഹ്വാനം. പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ കെഎസ് യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പോലിസ് ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ചാണ് സമരം.

മാര്‍ച്ചിന് നേരെയുണ്ടായ പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ ജില്ലയില്‍ ബന്ദ് പ്രഖ്യാപിക്കുന്നതായി കെഎസ് യു ജില്ലാ പ്രസിഡന്റ് വിടി സൂരജ് അറിയിച്ചു.

Latest