Connect with us

Kerala

പോളിടെക്‌നിക് റെയ്ഡിൽ സര്‍ക്കാരിന്റെ ആര്‍ജവത്തെ അഭിനന്ദിക്കുന്നു; ലഹരി വിരുദ്ധ പോരാട്ടത്തിനൊപ്പമെന്ന് കെ എസ് യു

എവിടെ നിന്നാണ് ലഹരി വരുന്നതെന്ന് കണ്ടെത്തണം

Published

|

Last Updated

കൊച്ചി | സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പോരാട്ടത്തിന് കെ എസ് യു ഒപ്പമുണ്ടെന്നും കളമശ്ശേരി പോളിടെക്‌നിക് കോളജില്‍ റെയ്ഡിലൂടെ ലഹരി പിടികൂടിയ സര്‍ക്കാരിന്റെ ആര്‍ജവത്തെ അഭിനന്ദിക്കുന്നുവെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍.

ലഹരിക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. എവിടെ നിന്നാണ് ലഹരി വരുന്നതെന്ന് കണ്ടെത്തണം. കെ എസ് യു രാഷ്ടീയം കലര്‍ത്തുന്നില്ല. കണ്ണില്‍ പൊടിയിടാനാകരുത് നടപടി. പരസ്പരം കരിവാരിതേക്കുന്ന സമീപനം അല്ല വേണ്ടത്. കെ എസ് യുക്കാര്‍ പ്രതികളായുണ്ടങ്കില്‍ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യട്ടെ. പോളിടെക്‌നിക് കഞ്ചാവ് വേട്ടയില്‍ ആരോപണ വിധേയരായവരുടെ കെ എസ് യു ബന്ധം പരിശോധിക്കും’, അലോഷ്യസ് പ്രതികരിച്ചു.

കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ നിന്നാണ് പത്ത് കിലോ കഞ്ചാവ് കണ്ടെത്തിയത്. കേസില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ആദിത്യന്‍, ആകാശ്, അഭിരാജ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

Latest