Connect with us

Kerala

ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്തില്ല; കെ എസ് യുവില്‍ കൂട്ടനടപടി

നാല് ജില്ലകളില്‍ നിന്നുള്ള 122 പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്

Published

|

Last Updated

തിരുവനന്തപുരം | ലഹരി വിരുദ്ധ ക്യാമ്പയിനില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് 122 കെ എസ് യു നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. ലഹരി വിരുദ്ധ ക്യാമ്പയിനില്‍ സഹകരിക്കാത്തവര്‍ സംഘടനയില്‍ ഉണ്ടാവില്ലെന്ന് നേതൃത്വം മുന്നറിയിപ്പ് നല്‍കി.

ക്യാമ്പയിന്റെ ഭാഗമായുള്ള ജാഥയില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് നാല് ജില്ലകളില്‍ നിന്നായാണ് 122 പേരെ സസ്‌പെന്‍ഡ് ചെയ്തത്.

കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിന്നായി 30 പേരെയും കണ്ണൂരില്‍ നിന്ന് 17പേരെയും വയനാട്ടില്‍ നിന്ന് 45പേരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.മലപ്പുറത്തും നേതാക്കൾക്ക് നേരെ ഇന്നോ നാളെയോ ആയി നടപടി സ്വീകരിക്കുമെന്നും നേതൃത്വം അറിയിച്ചു.


Latest