Connect with us

KSU

കെ എസ് യു നെയ്യാര്‍ ക്യാമ്പിലെ കൂട്ടത്തല്ല്; ചിലര്‍ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിച്ചു

സംഘര്‍ഷം ഉണ്ടാക്കി, വാര്‍ത്ത ചോര്‍ത്തിനല്‍കി തുടങ്ങിയ ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്

Published

|

Last Updated

തിരുവനന്തപുരം | കെ എസ് യു സംഘടിപ്പിച്ച നെയ്യാര്‍ ക്യാമ്പിലുണ്ടായ കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് ചില നേതാക്കള്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി പിന്‍വലിച്ചു.

തിരുവനന്തപുരം ജില്ലാ നേതാക്കളായ അല്‍ അമീന്‍, ജെറിന്‍ എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ചലോ എന്നിവര്‍ക്ക് എതിരെയുള്ള സസ്‌പെഷനാണു റദ്ദാക്കിയത്. എന്നാല്‍ സംസ്ഥാന ഭാരവാഹിയായ അനന്തകൃഷ്ണനെതിരായ നടപടി പിന്‍വലിച്ചിട്ടില്ല. സംഘര്‍ഷം ഉണ്ടാക്കി, വാര്‍ത്ത ചോര്‍ത്തിനല്‍കി തുടങ്ങിയ ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്.

സംസ്ഥാന ക്യാമ്പിലെ കൂട്ടത്തല്ലിന്റെ പൂര്‍ണ ഉത്തരവാദിത്തം കെ എസ് യു സംസ്ഥാന കമ്മിറ്റിക്കാണെന്ന് കെ പി സി സി നിയോഗിച്ച അന്വേഷണ സമിതി നേരത്തെ കണ്ടെത്തിയിരുന്നു.
ക്യാമ്പില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ പങ്കെടുപ്പിക്കാതെ പ്രതിപക്ഷനേതാവ് വിഡി സതീശനെ മാത്രം പങ്കെടുപ്പിച്ചതായിരുന്നു പരസ്പരം ഏറ്റുമുട്ടലിനു കാരണമായത്. ക്യാമ്പ് സംഘാടനത്തില്‍ വിഭാഗീയ ഉണ്ടായതില്‍ പരോക്ഷ വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ചേരിപ്പോരില്‍ കെ എസ് യു നേതാക്കള്‍ കക്ഷിചേര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നെയ്യാര്‍ ക്യാമ്പിലെ കൂട്ടത്തല്ല് കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ ചര്‍ച്ചയാവാതിരിക്കാനാണ് തിരക്കിട്ട് അച്ചടക്ക നടപടികള്‍ പിന്‍വലിച്ചതെന്നും ആരോപണമുണ്ട്.

 

Latest