Connect with us

Kerala

കേരള, കാലിക്കറ്റ് സർവകലാശാലകളിൽ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

നാലു വർഷ ബിരുദ കോഴ്‌സുകളുടെ മറവില്‍ ഫീസ് കുത്തനെ വർദ്ധിപ്പിച്ച സർവകലാശാലകളുടെ തീരുമാനത്തിനെതിരെയാണ് സമരം.

Published

|

Last Updated

തിരുവനന്തപുരം | കേരള, കാലിക്കറ്റ് സർവകലാശാലകളിലെ കോളേജുകളിൽ നാളെ കെഎസ്‌യുവിന്റെ നേതൃത്വത്തിൽ പഠിപ്പുമുടക്കി സമരം നടക്കും. നാലു വർഷ ബിരുദ കോഴ്‌സുകളുടെ മറവില്‍ ഫീസ് കുത്തനെ വർദ്ധിപ്പിച്ച സർവകലാശാലകളുടെ തീരുമാനത്തിനെതിരെയാണ് സമരം.

സർക്കാർ ഫീസ് വർദ്ധനവ് ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകിയിട്ടും സർവകലാശാലകൾ ഫീസ് മൂന്നു നാലിരട്ടിയാക്കിയെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആരോപിച്ചു. ഈ അനീതിക്കെതിരെ വിദ്യാർത്ഥികൾ ഒന്നടങ്കം രംഗത്തുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Latest