Connect with us

kt jaleel- lokayukta

ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കെ ടി ജലീൽ

ചെയ്തുകൂട്ടിയ പാപങ്ങളുടെ ശമ്പളം പറ്റി ശിരസ്സ് കുനിച്ച് അപമാനിതനായി ഇനി ശിഷ്ടകാലം കഴിക്കാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Published

|

Last Updated

കോഴിക്കോട് | ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചതിന് പിന്നാലെ പരിഹാസ ശരവുമായി മുൻ മന്ത്രി കെ ടി ജലീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. മഹാത്മാ ഗാന്ധിയുടെ കരങ്ങളിൽ കൊടുത്ത ആയുധം തിരിഞ്ഞു മറിഞ്ഞെത്തിയത് ഗോദ്‌സെയുടെ കൈയിലെന്നും സമൂഹ നൻമ ലാക്കാക്കി അത് തിരിച്ചു വാങ്ങിയെന്നും ചെയ്തുകൂട്ടിയ പാപങ്ങളുടെ ശമ്പളം പറ്റി ശിരസ്സ് കുനിച്ച് അപമാനിതനായി ഇനി ശിഷ്ടകാലം കഴിക്കാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നിലവിലെ ലോകായുക്തയെ ലക്ഷ്യമിട്ടാണ് പേര് പറയാതെയുള്ള ഈ പരിഹാസം. നേരത്തേ, മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനം മുതൽ ദിവസങ്ങളോളം ലോകായുക്തക്കെതിരെ ജലീൽ ഫേസ്ബുക്കിൽ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

സ്വന്തം ഭാര്യാ സഹോദരീ ഭർത്താവിന്റെ ജേഷ്ഠൻ ഫാദർ കോട്ടൂർ ഉൾപ്പടെയുളള അഭയ കേസിലെ പ്രതികളുടെ ശിക്ഷാ കാലാവധി കുറക്കാനുള്ള ‘യുദ്ധ’ത്തിൽ പൂർണമായും വ്യാപൃതനാകാമെന്നും
ഒപ്പം സഹോദര പുത്രിയെ ഉത്തുംഗ പദവിയിൽ എത്തിക്കാനുള്ള കരുനീക്കങ്ങളിൽ സജീവവുമാകാമെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

മഹാത്മാ ഗാന്ധിയുടെ കരങ്ങളിൽ കൊടുത്ത ആയുധം തിരിഞ്ഞു മറിഞ്ഞെത്തിയത് ഗോദ്‌സെയുടെ കയ്യിൽ.

സമൂഹ നൻമ ലാക്കാക്കി അത് തിരിച്ചു വാങ്ങി.
ചെയ്തുകൂട്ടിയ പാപങ്ങളുടെ ശമ്പളം പറ്റി ശിരസ്സ് കുനിച്ച് അപമാനിതനായി ഇനി ശിഷ്ടകാലം കഴിക്കാം.
സ്വന്തം ഭാര്യാ സഹോദരീ ഭർത്താവിന്റെ ജേഷ്ഠൻ ഫാദർ കോട്ടൂർ ഉൾപ്പടെയുളള അഭയ കേസിലെ പ്രതികളുടെ ശിക്ഷാ കാലാവധി കുറക്കാനുള്ള “യുദ്ധ”ത്തിൽ പൂർണ്ണമായും വ്യാപൃതനാകാം.
ഒപ്പം സഹോദര പുത്രിയെ ഉത്തുംഗ പദവിയിൽ എത്തിക്കാനുള്ള കരുനീക്കങ്ങളിൽ സജീവവുമാകാം.

ഗുഡ് നൈറ്റ്

 

Latest