kt jaleel- lokayukta
അഭയ കേസിൽ ജ.സിറിയക് ജോസഫ് വഴിവിട്ട ഇടപെടൽ നടത്തിയെന്ന് കെ ടി ജലീൽ
അഭയ കേസിലെ പ്രതികളെ നാർക്കോ ടെസ്റ്റ് നടത്തിയ ബാംഗ്ലൂരിലെ ഫൊറൻസിക്ക് ലാബിൽ കർണാടക ചീഫ് ജസ്റ്റിസ് ആയിരുന്ന സിറിയക് ജോസഫ് മിന്നൽ സന്ദർശനം നടത്തി.
കോഴിക്കോട് | ലോകായുക്ത ജസ്റ്റിസ് (റിട്ട.) സിറിയക് ജോസഫ് അഭയ കേസിൽ വഴിവിട്ട ഇടപെടൽ നടത്തിയെന്ന് മുൻ മന്ത്രി ഡോ.കെ ടി ജലീൽ. അഭയ കേസിലെ ഒന്നാം പ്രതി ഫാദർ കോട്ടൂരിൻ്റെ സഹോദരൻ്റെ ഭാര്യ സിറിയക് ജോസഫിൻ്റെ ഭാര്യാ സഹോദരിയാണ്. അഭയ കേസിലെ പ്രതികളെ നാർക്കോ ടെസ്റ്റ് നടത്തിയ ബാംഗ്ലൂരിലെ ഫൊറൻസിക്ക് ലാബിൽ കർണാടക ചീഫ് ജസ്റ്റിസ് ആയിരുന്ന സിറിയക് ജോസഫ് മിന്നൽ സന്ദർശനം നടത്തി. അതുമായി ബന്ധപ്പെട്ട് അവിടുത്തെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഡോ: എസ് മാലിനി സി ബി ഐ അഡീഷണൽ എസ്പി നന്ദകുമാർ നായർക്ക് മൊഴി നൽകിയിട്ടുണ്ടെന്നും തെളിവുകൾ സഹിതം ജലീൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
തെളിവു സഹിതം താൻ മുന്നോട്ടുവെച്ച വാദങ്ങൾക്കൊന്നും പ്രതിപക്ഷ നേതാവോ മുൻ പ്രതിപക്ഷ നേതാവോ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോ വസ്തുതാപരമായി പ്രതികരിച്ചതായി കണ്ടില്ല. ഇക്കാര്യത്തിൽ ഒരു തുറന്ന സംവാദത്തിന് യു ഡി എഫ് നേതാക്കളായ മേൽപ്പറഞ്ഞവരിൽ ആരെങ്കിലും തയ്യാറുണ്ടോ? എല്ലാ കാര്യത്തിലും അഭിപ്രായം പറയാറുള്ള കോട്ടയം രാഷ്ട്രീയത്തിന്റെ അകവും പുറവും അറിയുന്ന മുൻ ചീഫ് വിപ്പ് പി സി ജോർജ് എന്താണ് ഇപ്പോഴും മൗനിയായി തുടരുന്നതെന്നും അദ്ദേഹം ചോദിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:
പാപത്തിന്റെ ശമ്പളം വരുന്നതേയുള്ളൂ”
എല്ലാ കാര്യത്തിലും അഭിപ്രായം പറയാറുള്ള കോട്ടയം രാഷ്ട്രീയത്തിന്റെ അകവും പുറവും അറിയുന്ന മുൻ ചീഫ് വിപ്പ് പി.സി ജോർജ് എന്താണ് ഇപ്പോഴും മൗനിയായി തുടരുന്നത്?