Connect with us

kt jaleel

തന്റെ പരാമര്‍ശത്തെ പി എം എ സലാം വികൃതമാക്കിയെന്ന് കെ ടി ജലീല്‍

തന്നെ സ്വര്‍ണക്കടുത്തുകാരനായി ചിത്രീകരിച്ച് വ്യാപകമായ പ്രചാരണം നടത്തിയ കാലത്ത് താന്‍ മലപ്പുറത്തുകാരനാണെന്ന ബോധം കോണ്‍ഗ്രസ്സിനും ലീഗിനും ഇല്ലായിരുന്നോ എന്ന് ജലീല്‍ ചോദിച്ചു

Published

|

Last Updated

മലപ്പുറം | സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തന്റെ പരാമര്‍ശത്തെ പി എം എ സലാം വികൃതമാക്കിയെന്ന് കെ ടി ജലീല്‍ എം എല്‍ എ. വളരെ സദുപദേശപരമായി താന്‍ നടത്തിയ പ്രസ്താവനയെ വളച്ചൊടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. താന്‍ മലപ്പുറം വിരുദ്ധത പറഞ്ഞു എന്ന നിലയില്‍ വരുത്തി തീര്‍ത്തു. ഇതിനെ ചൊല്ലി സൈബര്‍ ഇടങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുവെന്നും കെ ടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മന്ത്രിയായിരുന്ന സമയത്ത് തന്നെ സ്വര്‍ണക്കടുത്തുകാരനായി ചിത്രീകരിച്ച് വ്യാപകമായ പ്രചാരണം നടത്തിയ കാലത്ത് താന്‍ മലപ്പുറത്തുകാരനാണെന്ന ബോധം കോണ്‍ഗ്രസ്സിനും ലീഗിനും ഇല്ലായിരുന്നോ എന്ന് ജലീല്‍ ചോദിച്ചു. അന്ന് വലിയ സമരപരിപാടികള്‍ തനിക്കെതിരെ സംഘടിപ്പിച്ചു. താന്‍ പറഞ്ഞത് കരിപ്പൂര്‍ കേന്ദ്രമായി കള്ളകടത്ത് നടത്തുന്നു. അത് പോലീസ് പിടിക്കുമ്പോള്‍ സ്വര്‍ണ്ണത്തിലെ തൂക്കം കുറയുന്നു. അതിന് പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം. കള്ളകടത്തിന് പിടിക്കപ്പെട്ടത് ഭൂരിഭാഗവും മുസ്ലിം സമുദായത്തില്‍ ഉള്ളവരാണ്. അതാണ് താന്‍ ചൂണ്ടി കാണിച്ചത്. കള്ളക്കടത്തിന് പിടിക്കപ്പെടുമ്പോള്‍ പലരും പറയുന്നത് കള്ളക്കടത്ത് മതപരമായി തെറ്റല്ല എന്നാണ്.

കള്ളകടത്തുകാരെ മാറ്റി നിര്‍ത്താന്‍ മുസ്ലിം ലീഗ് തയ്യാറല്ലെന്നും കെ ടി ജലീല്‍ പറഞ്ഞു. പണ്ഡിതന്‍മാര്‍ക്ക് പോലും ഇക്കാര്യത്തില്‍ വ്യക്തത ഇല്ല. ഏത് സമുദായത്തിലാണങ്കിലും, ആ മതത്തിലെ ബന്ധപ്പെട്ടവരാണ് ഇത്തരം തെറ്റുകള്‍ ചൂണ്ടികാണിക്കേണ്ടത്.
പറയുന്ന കാര്യങ്ങളെ വളച്ചൊടിച്ച് മുസ്ലിം ലീഗ് നാട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കരുത്.

മുസ്ലിങ്ങള്‍ എല്ലാം സ്വര്‍ണ്ണകള്ളകടത്തുകാരാണ് എന്ന് താന്‍ പറഞ്ഞിട്ടില്ല. ഇത്തരം തെറ്റുകള്‍ ചൂണ്ടികാണിക്കേണ്ടത് തന്റെ കടമയാണ്. അത് താന്‍ തുടരുക തന്നെ ചെയ്യും. ഒരു മതപണ്ഡിതന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹജ്ജിന് പോയി തിരിച്ച് വന്നപ്പോള്‍ സ്വര്‍ണ്ണം കടത്തിയിരുന്നു. ഇയാള്‍ മുസ്ലിം ലീഗ് അനുഭാവിയാണെന്നും ജലീല്‍ പറഞ്ഞു.