Connect with us

First Gear

കെടിഎം ബ്രാബസ് 1300ആര്‍ മാസ്റ്റര്‍പീസ് എഡിഷന്‍ പുറത്തിറങ്ങി

ഈ മോട്ടോര്‍സൈക്കിള്‍ വെറും 50 യൂണിറ്റുകള്‍ മാത്രമേ വില്‍പ്പന നടത്തുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

|

Last Updated

ന്യൂഡല്‍ഹി| ജര്‍മ്മന്‍ ട്യൂണിംഗ് സ്‌പെഷ്യലിസ്റ്റായ ബ്രാബസും ഓസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ കെടിഎമ്മും സഹകരിച്ച് പുതിയ ബൈക്ക് അവതരിപ്പിച്ചു. കെടിഎം ബ്രാബസ് 1300ആര്‍ മാസ്റ്റര്‍പീസ് എഡിഷന്‍ ആണ് ആഗോള തലത്തില്‍ പുറത്തിറക്കിയത്.
ഈ മോട്ടോര്‍സൈക്കിള്‍ വെറും 50 യൂണിറ്റുകള്‍ മാത്രമേ വില്‍പ്പന നടത്തുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ഈ ബൈക്ക് പ്രത്യേകം ബുക്ക് ചെയ്ത് ഇറക്കുമതി ചെയ്യേണ്ടി വരുമെന്നാണ് ലഭിക്കുന്ന വിവരം.

കെടിഎം 1290 സൂപ്പര്‍ ഡ്യൂക്ക് ആര്‍ അടിസ്ഥാനമാക്കിയാണ് ഈ മാസ്റ്റര്‍പീസ് എഡിഷന്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഓനിക്‌സ് ബ്ലാക്ക്, ഡയമണ്ട് വൈറ്റ് എന്നീ രണ്ട് നിറങ്ങളിലാണ് ബൈക്ക് ലഭ്യമാകുക. ഓരോ കളര്‍ ഓപ്ഷന്റെയും 25 യൂണിറ്റുകള്‍ വീതമാണ് കമ്പനി വില്‍പ്പനക്കെത്തിക്കുന്നത്. കെടിഎം ബ്രാബസ് 1300ആര്‍ മാസ്റ്റര്‍പീസ് എഡിഷന്‍ ബൈക്കിന്റെ വില 41,930 യൂറോയാണ്. ഇത് ഇന്ത്യന്‍ കറന്‍സിയില്‍ ഏകദേശം 36.5 ലക്ഷം രൂപയാകും.

 

 

 

Latest