Connect with us

Kerala

ചാൻസലർക്കെതിരായ ഹൈക്കോടതി വിധി സർവകലാശാലാ നിയമങ്ങൾ ഉയർത്തിപ്പിടിക്കുന്നതെന്ന് കെ ടി യു സിന്റിക്കേറ്റ്

ഗവർണർമാരെ ഉപയോഗിച്ച് സർക്കാരുകളെ അസ്ഥിരപ്പെടുത്തുവാനും ഉന്നത വിദ്യാഭ്യാസ മേഖലയിൽ അനാവശ്യ ഇടപെടൽ നടത്തുവാനുമുള്ള സംഘപരിവാർ നീക്കങ്ങൾക്ക് മുഖമടച്ചുള്ള പ്രഹരമാണ് ഈ വിധിയെന്ന് സിൻഡിക്കേറ്റ്

Published

|

Last Updated

കൊച്ചി | കേരള സാങ്കേതിക സര്‍വകലാശാല (കെടിയു) സിന്‍ഡിക്കേറ്റ് തീരുമാനം സസ്‌പെന്റ് ചെയ്ത ഗവര്‍ണറുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് കെ ടി യു സിൻഡിക്കേറ്റ്. നിയമ നിർമ്മാണ സഭകൾക്കും അവ നിർമ്മിക്കുന്ന നിയമങ്ങൾക്കും മേലേയല്ല തങ്ങളെന്ന് ഭരണകർത്താക്കളെ ഓർമിപ്പിക്കുന്ന വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചതെന്ന് സിൻഡിക്കേറ്റ് വിലയിരുത്തി.

ഗവർണർമാരെ ഉപയോഗിച്ച് സർക്കാരുകളെ അസ്ഥിരപ്പെടുത്തുവാനും ഉന്നത വിദ്യാഭ്യാസ മേഖലയിൽ അനാവശ്യ ഇടപെടൽ നടത്തുവാനുമുള്ള സംഘപരിവാർ നീക്കങ്ങൾക്ക് മുഖമടച്ചുള്ള പ്രഹരമാണ് ഈ വിധി. യു ഡി ഇഫ് കടലാസ് സംഘങ്ങളുടെ കുത്തി തിരിപ്പുകൾക്ക് വഴങ്ങുന്ന അധികാരപ്രമത്തതയ്ക്കുള്ള കനത്ത താക്കീതാണ് വിധിയെന്നും സിൻഡിക്കേറ്റ് വിലയിരുത്തി.

സർവ്വകലാശാലയുടെ ദൈനം ദിന പ്രവർത്തനങ്ങൾ സുഗമമാക്കാനും പുതിയ കാമ്പസിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ത്വരിതപെടുത്തുവാനും സിന്റിക്കേറ്റ് കൈക്കൊണ്ട തീരുമാനങ്ങൾ ചാൻസലറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് നിയമ വിരുദ്ധമായി സസ്പെന്റ് ചെയ്ത നടപടിക്ക് എതിരെയാണ് സിൻഡിക്കേറ്റ് ഹൈക്കോടതിയെ സമീപിച്ചത്. ചാൻസലറുടെ ഉത്തരവ് കോടി റദ്ദാക്കുകയായിരുന്നു.