Connect with us

Kozhikode

കെ യു അയിഷ ബീഗത്തിന്റെ 'മലബാര്‍ ഖിസ്സ' പ്രകാശനം ചെയ്തു

സാഹിത്യകാരി ഡോ. ഖദീജ മുംതാസ്, എഴുത്തുകാരന്‍ ജമാല്‍ കൊച്ചങ്ങാടിക്ക് നല്‍കി പ്രകാശന കര്‍മം നിര്‍വഹിച്ചു.

Published

|

Last Updated

കെ യു അയിഷ ബീഗം രചിച്ച 'മലബാര്‍ ഖിസ്സ' കഥാസമാഹാരം ഡോ. ഖദീജ മുംതാസ്, ജമാല്‍ കൊച്ചങ്ങാടിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു.

കോഴിക്കോട്  | കെ യു അയിഷ ബീഗം രചിച്ച ‘മലബാര്‍ ഖിസ്സ’ കഥാസമാഹാരം പ്രകാശനം ചെയ്തു. കോഴിക്കോട് പൊറ്റമ്മല്‍ കണ്ടഞ്ചേരി ഭവനില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരി ഡോ. ഖദീജ മുംതാസ്, എഴുത്തുകാരന്‍ ജമാല്‍ കൊച്ചങ്ങാടിക്ക് നല്‍കി പ്രകാശന കര്‍മം നിര്‍വഹിച്ചു.

കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. ജയശ്രീ അധ്യക്ഷത വഹിച്ചു. പ്രൊഫ. ഡോ. ഇ സി ഹസ്‌കര്‍ അലി പുസ്തക പരിചയം നടത്തി. മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ രജി ആര്‍ നായര്‍, എഴുത്തുകാരന്‍ പി ടി കുഞ്ഞാലി, ഡോ. ഷാജഹാന്‍, എം ആലിക്കോയ, മധു രാമനാട്ടുകര സംസാരിച്ചു. കഥാകൃത്ത് കെ യു അയിഷ ബീഗം മുപടി പറഞ്ഞു

ടി കെ എ അസീസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വചനം പബ്ലിഷിംഗ് ഹൗസ് ഡയരക്ടര്‍ സിദ്ധീഖ് കുറ്റിക്കാട്ടൂര്‍ നന്ദി പ്രകാശിപ്പിച്ചു. വചനം പബ്ലിഷിംഗ് ഹൗസ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.

Latest