Connect with us

Kerala

കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരുടെ വേതനം വര്‍ധിപ്പിച്ചു; കൂട്ടിയത് 5,000 രൂപ

5,000 രൂപ കൂട്ടി 20,000 രൂപയാക്കിയതായി തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. 152 വനിതാ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരുടെ ശമ്പളമാണ് വര്‍ധിപ്പിച്ചത്. 15,000 രൂപയായിരുന്നു മുമ്പ് വേതനം.

Published

|

Last Updated

തിരുവനന്തപുരം | കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരുടെ വേതനം വര്‍ധിപ്പിച്ചു. 5,000 രൂപ കൂട്ടി 20,000 രൂപയാക്കിയതായി തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അറിയിച്ചു. 152 വനിതാ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരുടെ ശമ്പളമാണ് വര്‍ധിപ്പിച്ചത്. 15,000 രൂപയായിരുന്നു മുമ്പ് വേതനം.

കുടുംബശ്രീ സംഘടന, മൈക്രോ ഫിനാന്‍സ്, മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നീ മൂന്ന് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരുടെ വേതനമാണ് വര്‍ധിപ്പിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാറിന്റെ പുതുവത്സര സമ്മാനമാണ് വര്‍ധനയെന്ന് മന്ത്രി പറഞ്ഞു.

ചെയര്‍പേഴ്സന്‍ ഒഴികെയുള്ള സി ഡി എസ് അംഗങ്ങള്‍ക്ക് പ്രതിമാസം 500 രൂപ യാത്രാബത്ത അനുവദിക്കാന്‍ കഴിഞ്ഞ മാസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

 

---- facebook comment plugin here -----

Latest