Connect with us

Kudumbasree

കുടുംബശ്രീ സ്ത്രീപക്ഷ നവകേരളം പ്രചാരണ പരിപാടിക്ക് 18ന് തുടക്കം

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 18ന് വൈകിട്ട് മൂന്നിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

Published

|

Last Updated

കണ്ണൂർ | കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് സ്ത്രീധനം, സ്ത്രീപീഡനം എന്നിവക്കെതിരെ ‘സ്ത്രീപക്ഷ നവകേരളം’ എന്ന പ്രചാരണ പരിപാടി ആരംഭിക്കുമെന്ന് തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 18ന് വൈകിട്ട് മൂന്നിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ട് വരെ ക്യാമ്പയിനും മറ്റ് പരിപാടികളും സംഘടിപ്പിക്കും.
സ്ത്രീ പക്ഷ നവകേരളം ക്യാന്പയിൻ ലോഗോ പ്രകാശനം കണ്ണൂർ പ്രസ്സ് ക്ലബിൽ മന്ത്രി എം വി ഗോവിന്ദൻ സംസ്ഥാന കുടുംബശ്രീ മിഷൻ ഡയറക്ടർ പി ഐ ശ്രീവിദ്യക്ക് നൽകി നിർവഹിച്ചു.

Latest