Connect with us

Ongoing News

കുല്‍ദീപും അശ്വിനും ചേര്‍ന്ന് ഇഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തി

ഇഗ്ലണ്ട് 218 റണ്‍സിന് പുറത്ത്

Published

|

Last Updated

 

ധരംശാല | അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇഗ്ലണ്ടിനെ 218 റണ്‍സിന് പുറത്താക്കി ടീം ഇന്ത്യ.  ഇന്ത്യയുടെ സ്പിന്നര്‍മാരായ കുല്‍ദീപും അശ്വിനും ചേര്‍ന്നാണ് ഇഗ്ലണ്ടിനെ എറിഞ്ഞ് വീഴ്ത്തിയത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റും രവിചന്ദ്രന്‍ അശ്വിന്‍ നാല് വിക്കറ്റും നേടി. അവശേഷിക്കുന്ന ഒരു വിക്കറ്റ് രവീന്ദ്ര ജഡേജയും നേടി.

അശ്വിന്റെ കരിയറിലെ നൂറാമത്തെ ടെസ്റ്റാണിത്. ടോസ് നെടി ബാറ്റിങിനിറങ്ങിയ ഇഗ്ലണ്ട് മൂന്നാം സെഷന്റെ തുടക്കത്തില്‍ 57.4 ഓവറില്‍ 218 റണ്‍സിന് ഓള്‍ ഔട്ടായി.

108 പന്തില്‍ 11 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 79 റണ്‍സ് അടിച്ചെടുത്ത സാക് ക്രോളിയാണ് ഇഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. സാക് ക്രോളിയെ കുല്‍ദീപ് ആണ് പുറത്താക്കിയത്.
ഡക്കെറ്റ് (27), ഓലീ പോപ് (11) , ജോണി ബെയ്ര്‍‌സ്റ്റോ (29), കുല്‍ദീപ് യാദവ് പുറത്താക്കി. ജോ റൂട്ടിനെ ( 26) രവീന്ദ്ര ജഡേജ പുറത്താക്കിയതും നിര്‍ണായകമായി.
പിന്നാലെ വന്നവരും ആര്‍ അശ്വിന്റെ പന്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ മടങ്ങി.

 

Latest