Kerala
കുള്ളാര്‍ ഡാം തുറന്നു; പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഉയരും
ഈ മാസം 18 വരെ പ്രതിദിനം 20,000 ക്യുബിക്ക് മീറ്റര്‍ വെള്ളം വീതമാണ് തുറന്നുവിടുക.
![](https://assets.sirajlive.com/2024/02/kull-896x538.jpg)
പത്തനംതിട്ട | ശബരിമല മാസ പൂജയ്ക്കായി എത്തുന്ന ഭക്തരുടെ സ്‌നാനഘട്ടമായ പമ്പ ത്രിവേണിയിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ കുംഭമാസ പൂജയുടെ പശ്ചാത്തലത്തില്‍ കുള്ളാര്‍ ഡാം തുറന്നുവിടും.
ഡാം തുറക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എ ഷിബു, കക്കാട് കെ എസ് ഇ ബി ഡാം സേഫ്റ്റി ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കു അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു.
ഈ മാസം 18 വരെ പ്രതിദിനം 20,000 ക്യുബിക്ക് മീറ്റര്‍ വെള്ളം വീതമാണ് തുറന്നുവിടുക. ഈ സാഹചര്യത്തില്‍ പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഏകദേശം അഞ്ച് സെന്റിമീറ്റര്‍ ഉയരാന്‍ സാധ്യതയുണ്ട്.
---- facebook comment plugin here -----