Kerala
കുള്ളാര്‍ ഡാം നാളെ തുറക്കും
ഫെബ്രുവരി 17 വരെയുള്ള ദിവസങ്ങളില്‍ പ്രതിദിനം 20,000 ഘനമീറ്റര്‍ ജലം തുറന്നു വിടും
![](https://assets.sirajlive.com/2025/02/kullar-dam-897x538.jpg)
പത്തനംതിട്ട | ശബരിമല കുംഭമാസ പൂജയുടെ ഭാഗമായി പമ്പയില്‍ മതിയായ ജലനിരപ്പ് ഉറപ്പാക്കുന്നതിന് നാളെ (ഫെബ്രുവരി 12) മുതല്‍ 17 വരെ കുള്ളാര്‍ ഡാം തുറക്കുന്നതിന് കക്കാട് സീതത്തോട് കെഎസ്ഇബി (ഡാം സേഫ്ടി ഡിവിഷന്‍) എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ എസ് പ്രേംകൃഷ്ണന്‍ അനുമതി നല്‍കി.
ഫെബ്രുവരി 17 വരെയുള്ള ദിവസങ്ങളില്‍ പ്രതിദിനം 20,000 ഘനമീറ്റര്‍ ജലം തുറന്നു വിടും. പമ്പാ നദിയില്‍ അഞ്ച് സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരാം
---- facebook comment plugin here -----