Connect with us

Kerala

കുമ്പള ഡിവിഷൻ സാഹിത്യോത്സവ്; സ്വാഗത സംഘം ഓഫീസ് തുറന്നു

ഈ മാസം 20,21 തീയതികളിൽ മൈമൂൻ നഗറിൽ സാഹിത്യോത്സവ് നടക്കും

Published

|

Last Updated

സ്വാഗത സംഘം ഓഫീസ് നുക്ത ളിയാഫ എസ് എം എ സോൺ പ്രസിഡന്റ്‌ സയ്യിദ് അഹ്മദ് കബീർ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

കുമ്പള| മുപ്പത്തി ഒന്നാമത് എസ് എസ് എഫ് കുമ്പള ഡിവിഷൻ സാഹിത്യോത്സവിൻ്റെ സ്വാഗത സംഘം ഓഫീസ് തുറന്നു.മൈമൂൻ നഗറിൽ നടന്ന ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ ഫാറൂഖ് സുഹരിയുടെ ആദ്യക്ഷതയിൽ  എസ് എം എ കുമ്പള സോൺ പ്രസിഡന്റ്‌ സയ്യിദ് അഹ്മദ് കബീർ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
റസ്സാഖ് സഖാഫി കോട്ടക്കുന്ന്, ആരിഫ് എഞ്ചിനീയർ,ഗസ്സാലി മുസ്‌ലിയാർ, അബ്ദുറഹ്മാൻ സഅദി, യൂനുസ് സുറൈജി,സഹീദ് അബ്ദുള്ള,അൻവർ മുഗുറോഡ്, അൽത്താഫ് പേരാൽ, സവാദ് പേരാൽ,ഫാഹിസ് മൈമൂൻ നഗർ സംബന്ധിച്ചു. ഉമൈർ സഖാഫി സ്വാഗതം പറഞ്ഞു. ഈ മാസം 20,21 തീയതികളിൽ മൈമൂൻ നഗറിൽ സാഹിത്യോത്സവ് നടക്കും

Latest