Connect with us

Kerala

കുന്ദമംഗലം എം ഡി എം എ കേസ്: നൈജീരിയക്കാരനായ ഫാര്‍മസിസ്റ്റ് പിടിയില്‍

ഫാര്‍മസിസ്റ്റ് ഫ്രാങ്ക് ചിക്‌സിയയെയാണ് കുന്ദമംഗലം പോലീസ് നോയിഡയില്‍ നിന്ന് പിടികൂടിയത്. ഏഴ് സിം കാര്‍ഡും നാല് മൊബൈല്‍ ഫോണും മൂന്ന് എ ടി എം കാര്‍ഡും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

Published

|

Last Updated

കോഴിക്കോട് | കുന്ദമംഗലം എം ഡി എം എ കേസിലെ പ്രധാന പ്രതിയായ നൈജീരിയന്‍ പൗരന്‍ പിടിയില്‍. ഫാര്‍മസിസ്റ്റ് ഫ്രാങ്ക് ചിക്‌സിയയെയാണ് കുന്ദമംഗലം പോലീസ് നോയിഡയില്‍ നിന്ന് പിടികൂടിയത്. പ്രതിയില്‍ നിന്നും ഏഴ് സിം കാര്‍ഡും നാല് മൊബൈല്‍ ഫോണും മൂന്ന് എ ടി എം കാര്‍ഡും പോലീസ് പിടിച്ചെടുത്തു.

2025 ജനുവരി 21-ന് കുന്ദമംഗലത്തെ ലോഡ്ജില്‍ നിന്നും 227 ഗ്രാം എം ഡി എം എ പോലീസ് പിടിച്ചെടുത്തിരുന്നു. കേസില്‍ പ്രതികളായ മുസമ്മില്‍, അഭിനവ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മുഹമ്മദ് ഷമീല്‍ എന്നയാളാണ് എം ഡി എം എ എത്തിച്ചു നല്‍കിയതെന്ന വിവരം ഇവരില്‍ നിന്ന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൈസൂരില്‍ നിന്ന് മുഹമ്മദ് ഷമീലിനെയും പോലീസ് പിടികൂടി. ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ താന്‍സാനിയന്‍ പൗരന്മാരായ ഡേവിഡ് എന്‍ഡമി, ഹക്ക ഹറൂണ എന്നിവരെ അറസ്റ്റ് ചെയ്തു. പഞ്ചാബില്‍ നിന്നായിരുന്നു അറസ്റ്റ്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഫ്രാങ്ക് ചിക്‌സിയ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

Latest