Connect with us

Kerala

കുണ്ടറ ലൈംഗിക പീഡനക്കേസ്: മുത്തച്ഛന്‍ കുറ്റക്കാരനെന്ന് കോടതി

പ്രതിയുടെ ശിക്ഷ ഉച്ചയ്ക്കുശേഷം കൊട്ടാരക്കര അതിവേഗ കോടതി പ്രസ്താവിക്കും.

Published

|

Last Updated

കൊല്ലം|കുണ്ടറയില്‍ പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുത്തച്ഛന്‍ കുറ്റക്കാരനെന്ന് കോടതി. പ്രതിയുടെ ശിക്ഷ ഉച്ചയ്ക്കുശേഷം കൊട്ടാരക്കര അതിവേഗ കോടതി പ്രസ്താവിക്കും. പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ പോലീസ് ഇക്കാര്യം അവഗണിച്ചിരുന്നു. സംഭവം വിവാദമായതോടെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

പീഡനത്തിന്റെ ഉത്തരവാദിത്തം കുട്ടിയുടെ പിതാവിന്റെ തലയില്‍ കെട്ടിവെക്കാനും മുത്തച്ഛന്‍ വിക്ടര്‍ ശ്രമിച്ചിരുന്നു. എന്തെങ്കിലും വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് വീട്ടുകാരെ മുത്തച്ഛന്‍ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയുടെ പിതാവ് മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് അടക്കം പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് വീണ്ടും അന്വേഷണം ആരംഭിച്ചത്.

സംഭവത്തില്‍ കുട്ടിയുടെ മുത്തച്ഛന്‍ പങ്ക് പോലീസിന് മുന്നില്‍ വെളിപ്പെടുത്തിയത് പ്രതിയുടെ ഭാര്യയായ ലതാ മേരിയാണ്. വിക്ടര്‍ പേരക്കുട്ടിയെ പീഡിപ്പിച്ചത് മുത്തശ്ശിയുടെ അറിവോടെയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ലതാ മേരിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

 

 

---- facebook comment plugin here -----

Latest