Kerala
കുഞ്ഞാലിക്കുട്ടി സമസ്തയെ ഭീഷണിപ്പെടുത്തുകയാണ്: നാഷണല്‍ ലീഗ്
ഖാസിമാരാവേണ്ടത് മത പാണ്ഡിത്യ മുള്ളവരാകണമെന്ന ഉമര്‍ ഫൈസിയുടെ പ്രസ്താവന വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഉചിതവും വിശ്വാസത്തിന്റെ ഭാഗവുമാണ്.
മലപ്പുറം | ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗത്തെ പരാമര്‍ശിച്ചുകൊണ്ട് സമസ്തയുടെ പണ്ഡിതന്മാര്‍ ഒരുമിച്ച് നടത്തിയ പ്രസ്താവനക്കെതിരായ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം സമസ്തക്കെതിരായ ഭീഷണിയാണെന്ന് നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസ്.
ഖാസിമാരാവേണ്ടത് മത പാണ്ഡിത്യ മുള്ളവരാകണമെന്ന ഉമര്‍ ഫൈസിയുടെ പ്രസ്താവന വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഉചിതവും വിശ്വാസത്തിന്റെ ഭാഗവുമാണ്.
എന്നാല്‍, ഈ പ്രസ്താവനയെ പാണക്കാട് തങ്ങളുമായി ചേര്‍ത്തുവെച്ചു വിവാദം സൃഷ്ടിക്കുന്നതിലൂടെ സമസ്തയെ ഭിന്നിപ്പിച്ചു പാണക്കാട് തങ്ങളെ ഭിന്നതയുടെ കാരണക്കാരനും വിവാദ നായകനുമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇക്കൂട്ടരുടെ വിഭാഗീയ താത്പര്യമാണ് ഇതിനു പിന്നിലെന്നും അസീസ് പറഞ്ഞു.