Connect with us

Kerala

കുഞ്ഞനന്ദന്റെ മരണം: നിയമനടപടിയെന്ന ഗോവിന്ദന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു; കെ എം ഷാജിക്ക് പിന്തുണയുമായി കെ മുരളീധരന്‍

ഷാജിയെ ഒറ്റതിരിഞ്ഞു ആക്രമിക്കാന്‍ അനുവദിക്കില്ല.

Published

|

Last Updated

കോഴിക്കോട് |  ടിപി വധക്കേസ് പ്രതി പി കെ കുഞ്ഞനന്ദന്റെ മരണത്തില്‍ ദൂരൂഹത ആരോപിച്ച ലീഗ് നേതാവ് കെ എം ഷാജിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍ രംഗത്ത്. ഷാജി പറഞ്ഞത് സ്വാഗതം ചെയ്യുന്നു .യുഡിഎഫ് ഷാജിക്ക് പിന്തുണ നല്‍കും.ഷാജിയെ ഒറ്റതിരിഞ്ഞു ആക്രമിക്കാന്‍ അനുവദിക്കില്ല.നിയമ നടപടി സ്വീകരിക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു.

 

കുഞ്ഞനന്തന്റെ മരണകാരണം ഭക്ഷ്യവിഷബാധയാണെന്നും ഇതില്‍ അസ്വാഭിവകത ഉണ്ടെന്നുമായിരുന്നു ഷാജിയുടെ ആരോപണം.പാര്‍ട്ടിക്കൊലക്കേസുകളില്‍ പ്രതികളാവുന്നവര്‍ പിന്നീട് കൊല്ലപ്പെടാറുണ്ടെന്നാണ് ഷാജി വിശദീകരിച്ചത്. എന്നാല്‍ ഷാജിയുടെ ആരോപണത്തെ തള്ളിയ കുഞ്ഞന്തന്റെ മകള്‍ ഷബ്‌ന യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കുഞ്ഞനന്തന്‍ മരിച്ചതെന്നും വ്യക്തമാക്കി.

Latest