Connect with us

വടക്കൻ കേരളത്തിലെയും ദക്ഷിണ കർണാടകയിലെയും ഇസ്‍ലാമിക വൈജ്ഞാനിക, ആത്മീയ മണ്ഡലങ്ങളിൽ സൂര്യതേജസ്സായി വിളങ്ങിയ മർഹൂം സയ്യിദ് ഫസൽ കോയമ്മ കുറാ തങ്ങളെ അനുസ്മരിച്ച് കർണാടക നിയമസഭ. 16-ാമത് കർണാടക നിയമസഭയുടെ നാലാം സമ്മേളനത്തിൽ സ്പീക്കർ യു ടി ഖാദറാണ് കുറാ തങ്ങളെ അനുസ്മരിച്ച് പ്രമേയം അവതരിപ്പിച്ചത്.

ഉള്ളാർ ദർഗയിലെയും കർണാടകയിലെയും നിരവധി മഹല്ലുകളുടെ ഖാസിയായിരുന്ന ഖുറാ തങ്ങൾ ജാതിമത ഭേദമന്യേ എല്ലാവരുടെയും ആശ്രയ കേന്ദ്രമായിരുന്നുവെന്ന് സ്പീക്കർ അനുസ്മരിച്ചു. വർഗീയതക്ക് എതിരെ ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നതെന്നും സ്പീക്കർ വ്യക്തമാക്കി.