Malappuram
കുറാ തങ്ങളുടെ വിയോഗം; വിശ്വാസി സമൂഹത്തിന് നഷ്ടമായത് ആത്മീയ നായകനെ: കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി
ആലംബഹീനരും ആതുരമനസ്സുകള്‍ക്കും ആശ്വാസവും അഭയവുമായിരുന്നു സയ്യിദ് കുറ തങ്ങള്‍

മലപ്പുറം | സയ്യിദ് ഫസല്‍ കുറ തങ്ങളുടെ വിയോഗം മൂലം, കേരള,കര്‍ണാടക സംസ്ഥാനങ്ങളിലെ ആയിരക്കണക്കായ സുന്നി വിശ്വാസികള്‍ക്ക് അവരുടെ മുന്‍നിര ആദര്‍ശ നായകനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചനക്കുറിപ്പില്‍ പറഞ്ഞു. ആലംബഹീനരും ആതുരമനസ്സുകള്‍ക്കും ആശ്വാസവും അഭയവുമായിരുന്നു സയ്യിദ് കുറ തങ്ങള്‍.
മുഹറം പുതുവര്‍ഷ പൊന്‍പുലരിയില്‍ നമ്മെ വിട്ടുപിരിഞ്ഞ സയ്യിദ് അവര്‍കളുടെ ആദര്‍ശ ആത്മീയ കണിശതകളെ നാം ഏറ്റെടുത്തും പകര്‍ത്തിയും പ്രചരിപ്പിച്ചുമാകണം ഇനിയുള്ള നമ്മുടെ ജീവിതം. പൂര്‍വികരുടെ വഴിയെ നമ്മെ നയിച്ചിരുന്ന മഹാനവര്‍കളുടെ ധീരമായ നിലപാടുകള്‍ അടയാളപ്പെടുത്തിയത് എന്നെന്നും മാതൃകയായി നമ്മെ സ്വാധീനിക്കാനാകണം.
നമ്മെയും അവരെയും മറ്റു മഹാനുഭാവന്മാരെയും പാരത്രിക ലോകത്ത് അനുഗ്രഹീത ആരാമത്തില്‍ ഒരുമിച്ചു കൂട്ടട്ടേ എന്ന് പ്രാര്‍ത്ഥിച്ചു മഹാനുഭാവന്റെ വിയോഗം ദുഃഖത്തിലാഴ്ത്തിയ കുടുംബത്തിനും സ്‌നേഹ ജനങ്ങള്‍ക്കും സഹനവും സമാധാനവും നേരുന്നു.