Connect with us

Kerala

കുറുവാ സംഘത്തിന്റെ കവര്‍ച്ച; ജനങ്ങള്‍ ഭീതിയില്‍

കോയമ്പത്തൂര്‍, മധുര, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുറുവാ സംഘമാണ് കവര്‍ച്ചക്കു പിന്നില്‍ എന്നാണു കരുതുന്നത്.

Published

|

Last Updated

ആലപ്പുഴ | മണ്ണഞ്ചേരി, കായംകുളം പ്രദേശങ്ങളില്‍ കുറുവാ സംഘത്തിന്റേതെന്ന് സംശയിക്കുന്നവരുടെ മോഷണം വ്യാപിച്ചതും ഇവരുടെ ദൃശ്യങ്ങള്‍ പ്രചരിക്കുകയും ചെയ്തതോടെ ജനങ്ങള്‍ ഭീതിയില്‍.

കോയമ്പത്തൂര്‍, മധുര, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുറുവാ സംഘമാണ് കവര്‍ച്ചക്കു പിന്നില്‍ എന്നാണു കരുതുന്നത്. ദേഹത്ത് എണ്ണ, കരിയോയില്‍ എന്നിവ തേച്ചാണ് മോഷണത്തിനെത്തുക. അടുക്കള വാതില്‍ തകര്‍ത്താവും അകത്തു കടക്കുക. മോഷണ ശ്രമങ്ങള്‍ക്കിടെ വീട്ടുകാര്‍ ഉണര്‍ന്നാല്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു കീഴ്പ്പെടുത്തുന്നതാണ് രീതി. വസ്ത്രധാരണത്തിലെ പ്രത്യേകതകൊണ്ട് ഇവരെ തിരിച്ചറിയാനും പാടാണ്.

മോഷണ സംഭവങ്ങള്‍ അന്വേഷിക്കാന്‍ ഡിവൈ എസ് പി മധു ബാബുവിന്റെ മേല്‍നോട്ടത്തില്‍ ഏഴംഗ സ്പെഷ്യല്‍ സ്‌ക്വാഡിനെ നിയോഗിച്ചു. മോഷണം നടന്ന സ്ഥലങ്ങളില്‍ രാത്രിയില്‍ പോലീസ് പട്രോളിങ് ശക്തമാക്കി. തുടര്‍ച്ചയായി ആലപ്പുഴ മണ്ണഞ്ചേരിയിലാണ് കുറുവാ സംഘത്തിന്റെ സാന്നിധ്യം തെളിയിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിക്കുന്നത്. മണ്ണഞ്ചേരിയില്‍ മൂന്ന് സ്ഥലങ്ങളില്‍ മോഷണവും രണ്ടിടങ്ങളില്‍ മോഷണ ശ്രമവും ഉണ്ടായി. കായംകുളത്തും കരിയിലകുളങ്ങരയിലും കുറുവാ സംഘത്തിന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.

 

Latest