Kerala
കുറുപ്പുംപടി പീഡനം; അമ്മ പോലീസ് കസ്റ്റഡിയില്‍
കുട്ടികള്‍ പീഡനത്തിനിരയായെന്ന വിവരം അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന് അറസ്റ്റിലായ പ്രതി ധനേഷ് പോലീസിന് മൊഴി നല്‍കിയിരുന്നു

കൊച്ചി | അമ്മയുടെ സുഹൃത്ത് സഹോദരിമാരെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പെണ്‍കുട്ടികളുടെ അമ്മ കസ്റ്റഡിയില്‍. പീഡന വിവരം അറിഞ്ഞിരുന്നില്ല എന്ന മൊഴി പെണ്‍കുട്ടികളുടെ അമ്മ ആവര്‍ത്തിച്ചു.
കുറുപ്പുംപടിയില്‍ കുട്ടികള്‍ പീഡനത്തിനിരയായെന്ന വിവരം അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന് അറസ്റ്റിലായ പ്രതി ധനേഷ് പോലീസിന് മൊഴി നല്‍കിയിരുന്നു.അന്വേഷണ സംഘം പെണ്‍കുട്ടികളുടെ അമ്മയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഇന്ന് വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിന് ശേഷമാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പെണ്‍കുട്ടികളുടെ അമ്മ വീട്ടില്‍ ഇല്ലാത്ത സമയത്താണ് അമ്മയുടെ സുഹൃത്തായ ധനേഷ് കുട്ടികളെ ശാരീരികമായി ഉപദ്രവിച്ചത്.
കുട്ടികളില്‍ ഒരാള്‍ ഈ വിവരം ഒരു പേപ്പറില്‍ എഴുതി സ്‌കൂളിലെ കൂട്ടുകാരിക്ക് കൊടുത്തു. ഇത് അധ്യാപികയുടെ കൈവശം കിട്ടി. അധ്യാപിക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.