Business
കുഷാഖ് മോണ്ട് കാര്‍ലോ ഉടന്‍ ഇന്ത്യയിലെത്തും
പുതിയ സ്‌കോഡ കുഷാക്ക് മോണ്ട് കാര്‍ലോ എഡിഷന്‍ ഏപ്രില്‍ രണ്ടാം വാരം ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂഡല്‍ഹി| പുതിയ കുഷാഖ് മോണ്ട് കാര്‍ലോ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ തയാറായിരിക്കുകയാണ് സ്‌കോഡ ഇന്ത്യ. പുതിയ സ്‌കോഡ കുഷാക്ക് മോണ്ട് കാര്‍ലോ എഡിഷന്‍ ഏപ്രില്‍ രണ്ടാം വാരം ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ റാപ്പിഡ് മോണ്ട് കാര്‍ലോ മോഡലിനെപ്പോലെ, കുഷാക് മോണ്ട് കാര്‍ലോ മോഡലിലും ഇന്റീരിയറിലും എക്സ്റ്റീരിയറിലും പ്രത്യേക അപ്ഡേറ്റുകള്‍ ഉണ്ട്. ഇത് സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് വ്യത്യസ്തമായിരിക്കും. കുഷാക് മോണ്ട് കാര്‍ലോ മോഡലില്‍ അന്താരാഷ്ട്ര പതിപ്പില്‍ വരുത്തിയ എല്ലാ മാറ്റങ്ങളും ഇന്ത്യന്‍ വേരിയന്റിലും നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുഷാക് മോണ്ട് കാര്‍ലോ മോഡലില്‍ സിംഗിള്‍ സണ്‍റൂഫ് വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ സ്‌ക്കോഡ കുഷാക്ക് മോണ്ട് കാര്‍ലോ എഡിഷന്‍ 115 എച്ച്പി ആണ്. 150 എച്ച്പി നല്‍കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ യൂണിറ്റ്. 1.5 ലിറ്റര്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. രണ്ട് എഞ്ചിനുകളുള്ള 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി നല്‍കിയിരിക്കുന്നത്. 1.0-ലിറ്റര്‍ എഞ്ചിനുള്ള 6-സ്പീഡ് ഡാര്‍ക്ക് കണ്‍വെര്‍ട്ടര്‍ യൂണിറ്റും 1.5-ലിറ്റര്‍ എഞ്ചിനുള്ള 7-സ്പീഡ് ഡിഎസ്ജിയുമാണ് ഇതിലെ ട്രാന്‍സ്മിഷന്‍. കുഷാഖ് മോണ്ട് കാര്‍ലോയ്ക്ക് ടോപ്പ്-സ്‌പെക്ക് കുഷാക്ക് സ്‌റ്റൈല്‍ വേരിയന്റിനേക്കാള്‍ 80,000 മുതല്‍ 1,00,000 രൂപ വരെ വില കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.