Connect with us

Kerala

കുറ്റിച്ചിറ പള്ളിയുടെ വഖ്ഫ് ഭൂമി കൈയേറിയെന്ന്

മുസ്്‌ലിം ഫ്രണ്ട്‌സ് സൊസൈറ്റിയുടെ ആളുകള്‍ കൈയേറിയെന്ന പരാതിയുമായി ജുമുഅത്ത് കമ്മിറ്റി

Published

|

Last Updated

കോഴിക്കോട് | കുറ്റിച്ചിറ ജുമുഅത്ത് പള്ളിയുടെ വഖ്ഫ് ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയതായി പരാതി. 1905 മുതല്‍ വലിയ ഖാസി വിഭാഗത്തിന്റെ പ്രമാണിമാരും അംഗങ്ങളും ജുമുഅത്ത് പള്ളി ഭാരവാഹികളും യോഗങ്ങള്‍ക്കും നാട്ടിലെ തര്‍ക്ക വിഷയങ്ങള്‍ പറഞ്ഞു തീര്‍ക്കുന്നതിനും മറ്റും ഉപയോഗിച്ച കെട്ടിടവും സ്ഥലവും മുസ്്‌ലിം ഫ്രണ്ട്‌സ് സൊസൈറ്റിയുടെ ആളുകള്‍ കൈയേറിയതായി കുറ്റിച്ചിറ ജുമുഅത്ത് പള്ളി ഭാരവാഹികളാണ് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ജുമുഅത്ത് കമ്മിറ്റി ഭാരവാഹി കൂടിയായ എസ് എം ബശീര്‍ ഹാജിയുടെ കൈവശമുണ്ടായിരുന്ന എട്ട് സെന്റ് സ്ഥലത്താണ് കെട്ടിടം പ്രവര്‍ത്തിക്കുന്നത്. ഫ്രണ്ട്‌സ് സൊസൈറ്റിയുടെയും മഹല്ലിന്റെയും പ്രസിഡന്റായിരുന്ന അദ്ദേഹം 1997ല്‍ ഫ്രണ്ട്‌സ് സൊസൈറ്റിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് കെട്ടിടവും എട്ട് സെന്റ്സ്ഥലവും മഹല്ല് കമ്മിറ്റിക്ക് നല്‍കിയിരുന്നു. കുറ്റിച്ചിറ ജുമുഅ മസ്ജിദ് കമ്മിറ്റി വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്ററും ചെയ്തു.

എന്നാല്‍, നേരത്തേ സൊസൈറ്റിയുടെ കാര്യങ്ങള്‍ നോക്കിയിരുന്നയാളും 15 അംഗങ്ങളും ചേര്‍ന്ന് വീണ്ടും മുസ്്‌ലിം ഫ്രണ്ട്‌സ് സൊസൈറ്റി രൂപവത്കരിക്കുകയും നേരത്തേയുണ്ടായിരുന്ന ഫ്രണ്ട്‌സ് സൊസൈറ്റിയുടെ പിന്തുടര്‍ച്ചക്കാരാണെന്ന് അവകാശപ്പെടുകയും ചെയ്തു. ഇതിനെതിരെ മഹല്ല് കമ്മിറ്റി വഖ്ഫ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു.

മറുവിഭാഗം അപ്പീലുമായി ഹൈക്കോടതിയിലുമെത്തി. ഇതിനിടയിലാണ് ഫ്രണ്ട്‌സ് സൊസൈറ്റി അംഗങ്ങളെന്ന് അവകാശപ്പെടുന്നവര്‍ സ്ഥലത്തെ മരങ്ങള്‍ മുറിച്ച് മാറ്റിയത്. ഇതാണ് പുതിയ പ്രശ്‌നത്തിന് കാരണം.

 

 

Latest