Kuwait
കുവൈത്ത് അമീറിനും കിരീടവകാശിക്കും ഇന്ത്യയിലേക്ക് ക്ഷണം
ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ കുവൈത്ത് സന്ദര്‍ശനവേളയിലാണ് കുവൈത്തിലെ ഉന്നത ഭരണനേതൃത്വത്തെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചത്

കുവൈത്ത് സിറ്റി |കുവൈത്തിന്റെ അമീര്‍ ശൈഖ് മിഷ് അല്‍ കിരീടവകാശി എന്നിവര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണം അറിയിച്ചതായി കുവൈത്ത് ഇന്ത്യന്‍ സ്ഥാനപതി വ്യക്തമാക്കി.
ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ കുവൈത്ത് സന്ദര്‍ശനവേളയിലാണ് കുവൈത്തിലെ ഉന്നത ഭരണനേതൃത്വത്തെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചത്. ഇന്ത്യയിലെ സമുന്നത സര്‍വകലാശാലകളുടെ കാമ്പസുകള്‍ കുവൈത്തില്‍ സ്ഥാപിക്കുന്നതിനുള്ള ആഗ്രഹം കുവൈത്ത് ഭരണനേതൃത്വത്തെ അറിയിച്ചതായും ഇന്ത്യന്‍ സ്ഥാനപതി പറഞ്ഞു.
പ്രതിരോധം, സാംസ്‌കാരിക, ആരോഗ്യ മേഖലകളില്‍ ഇന്ത്യയും കുവൈത്തും തമ്മിലുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഉപയ കക്ഷി കരാറുകളില്‍ ഒപ്പ് വെച്ചതായും സ്ഥാനപതി ഡോ സ്വായ്കവ്യക്തമാക്കി.
---- facebook comment plugin here -----