Kuwait
കുവൈത്തിലെ പ്രമുഖ മൊബൈൽ നെറ്റ് വർക് ദാതാക്കളായ ഉറീടോ പേര് മറ്റുന്നു
കുവൈത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കമ്പനിയുടെ ആസ്ഥാന കെട്ടിട സമുച്ചയത്തില്‍ അമീറിന്റെ ചിത്രങ്ങളാല്‍ അലങ്കരിച്ചു.
കുവൈത്ത് സിറ്റി | കുവൈത്തിലെ പ്രമുഖ മൊബൈല്‍ നെറ്റ് വര്‍ക് ദാതാക്കളായ (Ooreedo) ഉരീഡോ കുവൈത്ത്, അതിന്റെ പേര് മിഷാല്‍ അല്‍ -എസ് എന്നാക്കി മാറ്റുന്നതായി കമ്പനിഅറിയിച്ചു.ശൈഖ് മിഷഅല്‍ അല്‍ അഹ്മദ് അല്‍ സബാഹ് കുവൈത്തിന്റെ അമീര്‍ ആയി ഒരു വര്‍ഷം പിന്നിടുമ്പോള്‍ സ്ഥാനരോഹണത്തിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് ഈ തീരുമാനം എന്ന് കമ്പനി അധികാരികള്‍ പറഞ്ഞു.
ഇതോടൊപ്പം കുവൈത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കമ്പനിയുടെ ആസ്ഥാന കെട്ടിട സമുച്ചയത്തില്‍ അമീറിന്റെ ചിത്രങ്ങളാല്‍ അലങ്കരിച്ചു. ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ സബാഹ് കുവൈത്ത് അമീര്‍ ആയ ശേഷം ഇക്കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ദേശീയ സമ്പല്‍ വ്യവസ്ഥ, അടിസ്ഥാന സൗകര്യവികസനം, എന്നീ മേഖലകളില്‍ കുവൈത്ത് മികച്ചനേട്ടം കൈവരിച്ചു.
അതോടൊപ്പം രാജ്യം പ്രാദേശിക അന്തര്‍ ദേശീയ റംഘങ്ങളില്‍ വന്‍ മുന്നേറ്റം നടന്നുകൊണ്ടിരിക്കുന്നു.കുവൈത്തിന്റെ ഈ പുരോഗതിയെല്ലാം കണക്കിലെടുത്താണ് തങ്ങളുടെ നെറ്റ് വര്‍ക്കിന് അമീറിന്റെ പേര് നല്‍കാന്‍ തീരുമാനിച്ചതെന്നും കമ്പനി വക്താക്കള്‍ വ്യക്തമാക്കി.