Connect with us

Kuwait

കുവൈത്ത് ജനസംഖ്യ അൻപത് ലക്ഷത്തിലേക്ക്; എറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാർ 

കുവൈത്തികള്‍ അല്ലാത്തവരില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ഏറ്റവും കൂടുതല്‍ ഈജിപ്തുകാരാണ്.

Published

|

Last Updated

കുവൈത്ത് സിറ്റി |കുവൈത്തിലെ പുതിയ ജനസംഖ്യ കണക്കുകള്‍ പുറത്ത് വിട്ട് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അധികൃതര്‍. ഇത് പ്രകാരം രാജ്യത്തെ ജനസംഖ്യ 49.87826 പേരാണ്. കുവൈത്തിലെ എറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരും ആണ്.രാജ്യത്തെ മൊത്തം ജനസംഖ്യയയില്‍ 31% കുവൈത്തികളും 20% ഇന്ത്യക്കാരും 13% ഈജിപിഷ്യന്‍സുമാണ്.

കുവൈത്തിലെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ 22,47029 പേരാണ് ഇവരില്‍ 77.52% കുവൈത്തികള്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നു.

കുവൈത്തികള്‍ അല്ലാത്തവരില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ഏറ്റവും കൂടുതല്‍ ഈജിപ്തുകാരാണ്. കുവൈത്തിലെ മൊത്തം സര്‍ക്കാര്‍ മേഖലയില്‍ ജോലി നോക്കുന്ന ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ 7.25%മാണ.് ഈ മേഖലയില്‍ 4.42% പേര്‍ മാത്രമാണ് ഇന്ത്യക്കാര്‍.

അതേസമയം സ്വാകാര്യ മേഖലയിലെ തൊഴിലാളികളില്‍ 31.1% പേര്‍ ഇന്ത്യക്കാരും 25.4% ഈജിപ്തുകാരും ആണ്. ഈ മേഖലയില്‍ കുവൈത്തികള്‍ വെറും 4.1% മാത്രമാണ് ജോലി നോക്കുന്നത്. അതോടൊപ്പം പുതിയസ്ഥിതി വിവരകണക്ക് പ്രകാരം 15വയസിനു താഴെയുള്ള കുവൈത്തികളുടെ എണ്ണം മൊത്തം കുവൈത്തികളില്‍ 32%മാണ്. എന്നാല്‍ 15മുതല്‍ 64വയസുവരെ ഉള്ളവര്‍ മൊത്തം കുവൈത്തികളില്‍ 64%വരും.

65വയസിനും അതിന് മുകളിലും പ്രായമായവരാണ് 5%പേര്‍. രാജ്യത്തെ മൊത്തം കുവൈത്തികളില്‍ 51% സ്ത്രീകളും 49% പുരുഷന്മാരാണെന്നും പുതിയ കണക്കുകള്‍ വ്യക്തമാകുന്നു.