Kuwait
പൊടിയില്‍ പുതഞ്ഞു വീണ്ടും കുവൈത്ത്; വിമാനത്താവളം അടച്ചു
രാജ്യത്തേക്ക് ഏത്താനിരുന്ന നിരവധി വിമാനങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് തിരിച്ചു വിട്ടു.
കുവൈത്ത് സിറ്റി | കുവൈത്തില്‍ അതിശക്തമായ പൊടികാറ്റ് വീശിയതിനാല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം താത്കാലികമായി അടച്ചു.ഇന്ന് ഉച്ചമുതല്‍ ശക്തമായ പൊടിക്കാറ്റു അടിച്ചു വീശിയതിനാലാണ് ഉച്ചക്ക് 2.20. ന് ശേഷം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചത്. ഇതേ തുടര്‍ന്ന് രാജ്യത്തേക്ക് ഏത്താനിരുന്ന നിരവധി വിമാനങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് തിരിച്ചു വിട്ടു. കഴിഞ്ഞ ആഴ്ചയും ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാന താവളം അടച്ചിരുന്നു. 25വര്‍ഷത്തിനിടെ 30 ദിവസം മണല്‍ കാറ്റ് രേഖപെടുത്തുന്ന വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന മാസങ്ങളിലൊന്നായി മെയ് മാസം മാറിയെന്ന് കുവൈത്ത് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ ജൂണ്‍ മുന്‍പന്തിയില്‍ ആയിരുന്നുവെന്നും എന്നാല്‍ അടുത്ത കാലത്തായി കാലാവസ്ഥ പ്രതിഭാസങ്ങളുടെ മാതൃകയില്‍ മാറ്റം വന്നിട്ടുണ്ടെന്നും ഇത് മെയ് മാസത്തില്‍ മാറ്റാമുണ്ടാക്കിയെന്നും സെന്റര്‍ മേധാവി ഡോ.ഹസന്‍ അല്‍ ദഷ്തി മാധ്യമങ്ങളോട് പറഞ്ഞു. കുവൈത്തിലെ മരുഭൂമിയിലെ കാലാവസ്ഥ കാരണം വസന്തത്തിന്റെ അവസാനത്തിലും വേനല്‍ കാലത്തും പൊടികാറ്റ് വര്‍ധിക്കുന്നതായി ദഷതി കൂട്ടിച്ചേര്‍ത്തു. മണിക്കൂറില്‍ 35ഉം 50ഉം കിലോമീറ്റര്‍ വേഗതയില്‍ അടിച്ചു വീശുന്ന പൊടിക്കാറ്റ് കാരണം ദൃശ്യപരത 300മീറ്ററില്‍ താഴെയായി ചുരുങ്ങുന്നു