Kuwait
കുവൈത്തും യു എ ഇയും സൈബര്‍ സുരക്ഷ ഉള്‍പ്പെടെയുള്ള സംയുക്ത കരാറുകളില്‍ ഒപ്പ്‌വച്ചു
വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യഹ്യയുടെയും യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദിന്റെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചക്കു ശേഷമാണ് കരാറുകളില്‍ ഒപ്പ്‌വച്ചത്.
കുവൈത്ത് സിറ്റി | സൈബര്‍ സുരക്ഷ ഉള്‍പ്പെടെയുള്ള എട്ടോളം കരാറുകളില്‍ അയല്‍രാജ്യങ്ങളായ യു എ ഇയും കുവൈത്തും ഒപ്പ്‌വച്ചു.
അബൂദബിയില്‍ നടക്കുന്ന കുവൈത്ത് യു എ ഇ ജോയിന്റ് ഹയര്‍ കമ്മിറ്റിയുടെ അഞ്ചാം സെഷനില്‍ കുവൈത്ത് പ്രതിനിധി സംഘത്തെ നയിക്കുന്ന വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യഹ്യയുടെയും യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദിന്റെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചക്കു ശേഷമാണ് കരാറുകളില്‍ ഇരു കൂട്ടരും ഒപ്പ്‌വച്ചത്.
അടിസ്ഥാന സൗകര്യ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുക, ആശയ വിനിമയ വിവര സാങ്കേതിക മേഖലയിലെ സഹകരണം വിപുലീകരിക്കുക, സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ പ്രവര്‍ത്തനങ്ങളുടെ മേഖലയില്‍ പരസ്പരം സഹകരിക്കുക, 2024-2027 കാലയളവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ സഹകരണത്തിനുള്ള എക്്‌സിക്യൂട്ടീവ് പ്രോഗ്രാം നടപ്പിലാക്കുക, 2024-2025-2026 വര്‍ഷങ്ങളില്‍ കായിക മേഖലയുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കുക, 2024-2026 വര്‍ഷത്തേക്കുള്ള സാംസ്‌കാരിക സഹകരണത്തിന് സഹായകരമായ പദ്ധതികള്‍ ആവഷ്‌കരിച്ചു നടപ്പാക്കുക, സൈബര്‍ സുരക്ഷാ മേഖലയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുക, സംഭരണ -പ്രതിരോധ-വ്യവസായ മേഖലകളില്‍ നൂതന അറിവുകള്‍ പരസ്പരം കൈമാറുക, സഹകരണം ശക്തി പ്പെടുത്തുക തുടങ്ങിയ കരാറുകളിലാണ് ഇരുകൂട്ടരും ഒപ്പ്‌വച്ചത്.