Connect with us

Kuwait

കുവൈത്തില്‍ മഖ്ബറകളിലെ സംസ്‌കാര ചടങ്ങുകളുടെ ഫോട്ടോ പകര്‍ത്തുന്നതിന് കര്‍ശന വിലക്ക്

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ ഖബര്‍സ്ഥാനിലെ സംസ്‌കാര ചടങ്ങുകള്‍ ചിത്രീകരിക്കുന്നതിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് 5,000 ദിനാര്‍ വരെ പിഴ ചുമത്തുമെന്ന് കുവൈത്ത് മുന്‍സിപ്പാലിറ്റിയിലെ മയ്യിത്ത് സംസ്‌കാര വിഭാഗം ഡയറക്ടര്‍ ഡോ. ഫൈസല്‍ അല്‍ അവാദി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമ നടപടികളും സ്വീകരിക്കാന്‍ മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍-മന്‍ഫൂഹി മുമ്പ് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ നേതാക്കള്‍, കായിക താരങ്ങള്‍, കലാകാരന്മാര്‍ തുടങ്ങിയവരുടെ സംസ്‌കാര ചടങ്ങുകള്‍ ചിത്രീകരിക്കുവാനായി ഈയിടെ നിരവധി പേര്‍ ഖബറിടങ്ങളില്‍ എത്തുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് പരേതരുടെ ബന്ധുക്കളുടെ പ്രതിഷേധത്തിനു കാരണമാവുകയും ചെയ്യുന്നുണ്ട്. ഇത്തരം പ്രവണതകള്‍ ഖബറിടങ്ങളുടെ പവിത്രത കളങ്കപ്പെടുത്തുക മാത്രമല്ല, മൃതദേഹത്തോടുള്ള അനാദരവ് കൂടിയായി മാറുന്നുവെന്ന വിമര്‍ശനങ്ങളും ശക്തമാണ്. പരേതരുടെയും ബന്ധുക്കളുടെയും സ്വകാര്യതയുടെ ലംഘനം കൂടിയാണ് ഇതെന്ന് ഫൈസല്‍ അല്‍ അവാദി വ്യക്തമാക്കി.

 

Latest