automated passport
ഓട്ടോമേറ്റഡ് പാസ്പോർട്ട് മെഷീൻ ഉപയോഗിക്കുന്ന ആദ്യ അറബ് രാജ്യമായി കുവൈത്ത്
കുവൈത്ത് എയർപോർട്ടിൽ യാത്രക്കാർക്കായി പ്രത്യേക കൗണ്ടർ അനുവദിക്കുന്നതും പരിഗണനയിലുണ്ട്.
കുവൈത്ത് സിറ്റി | സമയ നഷ്ടം ഒഴിവാക്കി സ്വയമേവ പാസ്പോർട്ടുകൾ ലഭിക്കുന്നതിനുള്ള സൗകര്യം കുവൈത്തികൾക്ക് ആഭ്യന്തര മന്ത്രാലയം ഒരുക്കുന്നു. ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള സമാന നടപടികളാണ് പാസ്പോർട്ട് നടപടിക്രമങ്ങളിലും കൊണ്ടുവരുന്നത്. പുതിയ രീതിയിൽ കുവൈത്തി പൗരന്മാർ തങ്ങളുടെ അപേക്ഷകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ സമർപ്പിക്കണം.
ഇത്തരത്തിലുള്ള സേവനം കൊണ്ടുവരുന്ന ആദ്യ അറബ് രാജ്യമാണ് കുവൈത്ത്. പൗരന്മാർക്ക് സൗകര്യപ്രദമാകുന്നതിന് പുറമെ യാത്രാ രേഖകൾക്കും മറ്റുമുള്ള ബന്ധപ്പെട്ട വകുപ്പുകളിലെ തിരക്ക് ഒഴിവാക്കാനും സാധിക്കും. അതേസമയം, കുവൈത്ത് എയർപോർട്ടിൽ യാത്രക്കാർക്കായി പ്രത്യേക കൗണ്ടർ അനുവദിക്കുന്നതും പരിഗണനയിലുണ്ട്.
പാസ്പോർട്ടുകളിൽ സ്റ്റാമ്പുകൾ നിറഞ്ഞതും കാലാവധി അവസാനിച്ചതുമായ പ്രശ്നങ്ങൾ വരുമ്പോൾ ബോർഡിംഗ് പാസ്സ് ഉള്ളവർക്ക് ഈ കൗണ്ടറിലൂടെ സേവനം നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാഷനാലിറ്റി ആൻഡ് ട്രാവൽ ഡോക്യൂമെൻ്റ്സ് ഡയറക്ടർ ജനറൽ മേജർ ജനറൽ ശൈഖ് ഫവാസ് അൽ ഖാലിദ് പറഞ്ഞു.