Connect with us

Kuwait

കുവൈത്ത്: നേരിട്ടുള്ള പ്രവേശന അനുമതി വൈകാതെ പ്രഖ്യാപിക്കും

കുവൈത്തിൽ വെച്ചു കൊറോണ ബാധിക്കുകയും വാക്സിനേഷൻ നടത്താതെയോ അല്ലങ്കിൽ പൂർത്തിയാകാതെയോ നാട്ടിലേക്ക് യാത്ര പോവുകയും ചെയ്ത വിദേശികൾ നാട്ടിൽ നിന്നു കുവൈത്ത് അംഗീകൃത വാക്സിന്റെ രണ്ട് ഡോസും പൂർത്തിയാക്കാത്തവർക്ക് പ്രവേശനം അനുവദിക്കില്ല.

Published

|

Last Updated

കുവൈത്ത് സിറ്റി | എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് കുവൈത്തിലേക്കു നേരിട്ടുള്ള പ്രവേശനം അനുവദിക്കുന്ന തീരുമാനം ഉടൻ ഉണ്ടാകുമെന്നു സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചു അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ഇന്ത്യ ഉൾപ്പെടെ നേരിട്ടുള്ള പ്രവേശന നിരോധനം നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കു നിബന്ധനകൾ പ്രകാരം വിമാനത്താവളം തുറന്നു കൊടുക്കും.

അതേസമയം കുവൈത്തിൽ വെച്ചു കൊറോണ ബാധിക്കുകയും വാക്സിനേഷൻ നടത്താതെയോ അല്ലങ്കിൽ പൂർത്തിയാകാതെയോ നാട്ടിലേക്ക് യാത്ര പോവുകയും ചെയ്ത വിദേശികൾ നാട്ടിൽ നിന്നു കുവൈത്ത് അംഗീകൃത വാക്സിന്റെ രണ്ട് ഡോസും പൂർത്തിയാക്കാത്തവർക്ക് പ്രവേശനം അനുവദിക്കില്ല. ഈ വിഭാഗത്തിൽ പെട്ടവർ ഫൈസർ ഒക്സ്‌ഫോർഡ്, മോഡേണ, ജോൺസൺ &ജോൺസൺ എന്നീ വാക്സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ രണ്ട് ഡോസുകൾ പൂർത്തിയാക്കണം. തുടർന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ സർട്ടിഫിക്കേറ്റ് അപ് ലോഡ് ചെയ്തു അംഗീകാരം നേടുകയും വേണം. വാക്സിനേഷൻ ചെയ്യാത്ത 16വയസിൽ താഴെയുള്ള കുട്ടികൾക്ക് മാതാപിതാക്കൾക്കൊപ്പം രാജ്യത്തേക്കു പ്രവേശനം അനുവദിക്കും.

ഇന്നലെ കുവൈത്തിൽ 256പേർക്കാണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. 526പേർ രോഗ മുക്തി നേടി. രണ്ട് മരണം റിപ്പോർട് ചെയ്തു. 6351പേർ ചികിത്സയിലാണ് ഇതിൽ 187പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 2.50% ആണ്.

റിപ്പോർട്ട്: ഇബ്രാഹിം വെണ്ണിയോട്

Latest