Kuwait
കുവൈത്തിൽ കൊടും തണുപ്പ്; രേഖപെടുത്തിയത് 60വർഷത്തിടയിലെ ഏറ്റവും കുറഞ്ഞ താപനില
സാല്‍മി മരുഭൂപ്രദേശങ്ങളില്‍ രേഖപെടുത്തിയ ഔദ്യോഗിക താപനില 1 ഡിഗ്രിയും സാല്‍മിയില്‍ ഔദ്യോഗികമായി രേഖപെടുത്തിയ താപ നില 6ഡിഗ്രി സെല്‍ഷ്യസുമാണെന്നും ഈസാ റമളാന്‍ പറഞ്ഞു

കുവൈത്ത് സിറ്റി |കുവൈത്തില്‍ ചൊവ്വാഴ്ച രേഖപെടുത്തിയത് 60വര്‍ഷത്തിടയിലെ എറ്റവും തണുപ്പു്ള്ള താപ നിലയെന്ന് കാലാവസ്ഥ നിരീക്ഷകന്‍ ഈസാ റമളാന്‍.
കാലാവസ്ഥവകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥ ഡാറ്റ പ്രകാരം കഴിഞ്ഞ 60വര്‍ഷത്തിടയില്‍ പ്രത്യേകിച്ച് മരുഭൂപ്രദേശങ്ങളില്‍ രാജ്യം അനുഭവിച്ച എറ്റവും തണുപ്പുള്ള ദിവസങ്ങളില്‍ ഒന്നാണിതെന്നും ഈസാ റമളാന്‍ കൂട്ടിച്ചേര്‍ത്തു.
ഈ ദിവസങ്ങളില്‍ കുവൈത്ത് സിറ്റിയില്‍ രേഖപെടുത്തിയ താപനില 0 ഡിഗ്രിയും ഔദ്യോഗികമായി രേഖ പെടുത്തിയ താപനില 8 ഡിഗ്രി സെല്‍ഷ്യസുമാണ്.
സാല്‍മി മരുഭൂപ്രദേശങ്ങളില്‍ രേഖപെടുത്തിയ ഔദ്യോഗിക താപനില 1 ഡിഗ്രിയും സാല്‍മിയില്‍ ഔദ്യോഗികമായി രേഖപെടുത്തിയ താപ നില 6ഡിഗ്രി സെല്‍ഷ്യസുമാണെന്നും ഈസാ റമളാന്‍ പറഞ്ഞു.