Connect with us

Kuwait

കുവൈത്ത് തീപ്പിടുത്തം: നടുക്കം രേഖപ്പെടുത്തി ഇന്ത്യ; എംബസി പൂർണ സഹായം നൽകുമെന്ന് വിദേശകാര്യ മന്ത്രി

കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈക മംഗഫിലെ തീപിടുത്തമുണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി

Published

|

Last Updated

കുവൈത്തിലെ മംഗഫിൽ തീപിടുത്തമുണ്ടായ കെട്ടിടം (ഇടത്ത്). കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈക അപകടസസ്ഥലം സന്ദർശിക്കുന്നു (വലത്ത്)

ന്യൂഡൽഹി | കുവൈത്ത് തീപ്പിടുത്തത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ നടുക്കം രേഖപ്പെടുത്തി. കുവൈത്ത് നഗരത്തിലുണ്ടായ തീപിടിത്തത്തിൻ്റെ വാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു. ഇന്ത്യൻ അംബാസഡർ അപകട സ്ഥലത്തേക്ക് പോയതായും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ദാരുണമായ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ നേരത്തെ പൂർണ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ ബന്ധപ്പെട്ട എല്ലാവർക്കും ഇന്ത്യൻ എംബസി പൂർണ്ണ സഹായം നൽകുമെന്നും ഡോ. എസ് ജയശങ്കർ വ്യക്തമാക്കി.

അതിനിടെ, കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈക മംഗഫിലെ തീപിടുത്തമുണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ആവശ്യമായ നടപടികൾക്കും അടിയന്തര മെഡിക്കൽ ഹെൽത്ത് കെയറിനുമായി കുവൈറ്റ് നിയമപാലകരുമായും ഫയർ സർവീസ്, ആരോഗ്യ അധികാരികളുമായും എംബസി നിരന്തരം ബന്ധപ്പെടുന്നതായി അദ്ദേഹം അറിയിച്ചു.

Latest