Connect with us

Kerala

കുവൈത്ത് തീപിടിത്തം: സിബിന്‍ ടി എബ്രഹാമിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

നോര്‍ക്ക ധനസഹായമായ ഒമ്പത് ലക്ഷം രൂപയുടെ ചെക്കാണ് സിബിന്റെ ഭാര്യ അഞ്ജു മോള്‍ മാത്യുവിന് എം എല്‍ എ നല്‍കിയത്.

Published

|

Last Updated

സിബിന്‍ ടി എബ്രഹാമിന്റെ കുടുംബത്തിനുള്ള ധനസഹായം കൈമാറാനെത്തിയ മാത്യു ടി തോമസ് എം എല്‍ എ, സിബിന്റെ ഭാര്യ അഞ്ജു മോള്‍ മാത്യുവുമായി സംസാരിക്കുന്നു.

മല്ലപ്പള്ളി | കുവൈത്തിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മല്ലപ്പള്ളി കീഴ്‌വായ്പൂര്‍ സ്വദേശി സിബിന്‍ ടി എബ്രഹാമിന്റെ കുടുംബത്തിനുള്ള ധനസഹായം മാത്യു ടി തോമസ് എം എല്‍ എ കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള അഞ്ച് ലക്ഷം രൂപ നേരത്തെതന്നെ കുടുംബത്തിന് നല്‍കിയിരുന്നു.

നോര്‍ക്ക ധനസഹായമായ ഒമ്പത് ലക്ഷം രൂപയുടെ ചെക്കാണ് സിബിന്റെ ഭാര്യ അഞ്ജു മോള്‍ മാത്യുവിന് എം എല്‍ എ നല്‍കിയത്. പ്രമുഖ വ്യവസായിയും നോര്‍ക്ക വൈസ് ചെയര്‍മാനുമായ എം എ യൂസഫലി അഞ്ച് ലക്ഷവും പ്രമുഖ വ്യവസായിയും നോര്‍ക്ക ഡയറക്ടറുമായ രവി പിള്ള രണ്ട് ലക്ഷവും ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫന്‍ രണ്ട് ലക്ഷവും രൂപയാണ് നോര്‍ക്ക മുഖേന ധനസഹായമായി നല്‍കിയത്.

സിബിന്റെ പിതാവ് എബ്രഹാം മാത്യു, 10 മാസം പ്രായമായ മകള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്. മല്ലപ്പള്ളി തഹസില്‍ദാര്‍ ടി ബിനുരാജ്, കലക്ടറേറ്റ് ഫിനാന്‍സ് ഓഫീസര്‍ കെ ജി ബിനു, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ജെസിമോള്‍ ജേക്കബ്, ഷിബു തോമസ്, മല്ലപ്പള്ളി വില്ലേജ് ഓഫീസര്‍ സുരേഷ് കുമാര്‍ ഒപ്പമുണ്ടായിരുന്നു.

സിബിന്‍ ടി എബ്രഹാമിന്റെ കുടുംബത്തിനുള്ള ധനസഹായം കൈമാറാനെത്തിയ മാത്യു ടി തോമസ് എം എല്‍ എ, സിബിന്റെ ഭാര്യ അഞ്ജു മോള്‍ മാത്യുവുമായി സംസാരിക്കുന്നു.

 

Latest