Connect with us

Kuwait

ഗതാഗത നിരീക്ഷണത്തിന് 436 കാമറകളൊരുക്കി കുവൈത്ത്

ഗവര്‍ണറേറ്റില്‍ ട്രാഫിക് ഓപ്പറേഷന്‍സ് വകുപ്പിന്റെ നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനം ഒന്നാം ഉപ പ്രധാന മന്ത്രിയും റിട്ട. ലഫ്റ്റനന്റ് ജനറലുമായ ശൈഖ് അഹ്‌മദ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അഹ്‌മദി നിര്‍വഹിച്ചു.

Published

|

Last Updated

കുവൈത്ത് സിറ്റി | ഗവര്‍ണറേറ്റില്‍ ട്രാഫിക് ഓപ്പറേഷന്‍സ് വകുപ്പിന്റെ നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനം ഒന്നാം ഉപ പ്രധാന മന്ത്രിയും റിട്ട. ലഫ്റ്റനന്റ് ജനറലുമായ ശൈഖ് അഹ്‌മദ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അഹ്‌മദി നിര്‍വഹിച്ചു. ആഭ്യന്തര മന്ത്രി ശൈഖ് അഹ്‌മദ് എ ഐ-നവാഫ് ട്രാഫിക് മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും സഹായിക്കുന്നതിനുമുള്ള കെട്ടിടവും അതിന്റെ സൗകര്യങ്ങളും പരിശോധിക്കുകയും അതില്‍ ഉള്‍പ്പെടുന്ന വകുപ്പുകളുടെ വിശദമായ വിശദീകരണം കേള്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ട്രാഫിക് ഓപ്പറേഷന്‍ റൂം സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂം യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. പട്രോളിംഗിനുള്ളിലെ നിരീക്ഷണ കാമറ വിഭാഗവും അദ്ദേഹം പരിശോധിച്ചു.

സെന്‍ട്രല്‍ കണ്‍ട്രോള്‍ ഓപറേഷന്‍സ് റൂമില്‍ പുതുതായി വികസിപ്പിച്ച വര്‍ക്ക് മെക്കാനിസം ട്രാഫിക് നിരീക്ഷണ കാമറകള്‍, പ്രധാന റോഡിലെയും ട്രാഫിക് ഇന്റര്‍ സെക്ഷനുകളിലെയും ട്രാഫിക് ഫോളോഅപ്പ്, പരോക്ഷ ട്രാഫിക് നിരീക്ഷണ കാമറകള്‍ റെക്കോഡ് ചെയ്യുന്നതിനുള്ള സംവിധാനം എന്നിവയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി 436 കാമറകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ 20 എണ്ണം അബ്ദലി, ഫഹാഹീല്‍, ദോഹലിങ്ക്, ജാമ്പര്‍ ബ്രിഡ്ജ് എന്നിവക്ക് വിതരണം ചെയ്തു. കൂടാതെ ട്രാഫിക് ലൈറ്റുകളില്‍ 161 ഉം ഹൈവേകളില്‍ 237 ഉം കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

 

Latest